മനാമ: പ്രവര്‍ത്തനങ്ങളുടെ പ്രേരകം വിശ്വാസവും ഉദ്ദേശ ശുദ്ധിയുമായിരിക്കണമെന്ന് പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ കെ.എ യൂസുഫ് ഉമരി വ്യക്തമാക്കി. കഴിഞ്ഞ ദിവസം സമാപിച്ച ഫ്രന്‍റ്സ് സോഷ്യല്‍ അസോസിയേഷന്‍ റിഫ ഏരിയ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിശ്വാസത്തില്‍ അടിയുറച്ച് നില്‍ക്കുന്ന ഏതൊരു വ്യക്തിയും നന്മയില്‍ പതറാതെ നിലകൊള്ളുകയും അത് വഴി ജീവിതത്തിലും മരണാനന്തര ജീവിതത്തിലും വിജയം വരിക്കുയും ചെയ്യന്നു. ദാന ധര്‍മ്മങ്ങളും ജീവ കാരുണ്യപ്രവര്‍ത്തനങ്ങളും ഏറ്റവും വലിയ നന്മയാകുന്നു.
മികച്ച ചിന്തയും ആശയങ്ങളും നന്മ ചെയ്ത് മുന്നേറാനുള്ള മനസ്സും കണ്ടത്തൊനാണ് ശ്രമിക്കേണ്ടത്. അവ ജീവിതത്തെ വിജയത്തിലേക്ക് നയിക്കും. മാനസികവും ആത്മീയവുമായ മാറ്റം അത്തരം ചിന്തകളിലൂടെ ഉണ്ടാക്കാന്‍ കഴിയും. നന്മ ചെയ്യുന്നവര്‍ക്ക് അതിന്‍െറ ശരിയായ പ്രേരകം വിശ്വാസവും ദൈവപ്രീതിയും ആയിരിക്കേണ്ടതുണ്ട്. ഉദ്ദേശ ശുദ്ധിയുടെ ഉയര്‍ച്ചക്കനുസരിച്ചാണ് പ്രതിഫലം ലഭിക്കുക. എന്നാല്‍ തിന്മ ഉദ്ദേശിച്ചാലും അത് പ്രാവര്‍ത്തികമാകാത്ത കാലത്തോളം ഒരാള്‍ കുറ്റവാളിയാകുന്നില്ല എന്നതാണ് ഇസ്ലാമിക സമീപനം. ലോകത്ത് നന്മ ആഗ്രഹിക്കുന്നവര്‍ എപ്പോഴും സല്‍ക്കര്‍മങ്ങളില്‍ വ്യാപൃതരായിരിക്കും. അതിന്‍െറ പേരില്‍ തനിക്ക് ഈ ലോകത്ത് ലഭിക്കുന്ന ആദരവോ അഭിനന്ദനങ്ങളോ അത്തരക്കാര്‍ കാര്യമാക്കാറില്ല. എന്ന് മാത്രമല്ല, നന്മയുടെ വഴിയില്‍ സഞ്ചരിക്കുന്നവര്‍ക്ക് പലപ്പോഴും കൈപ്പേറിയ അനുഭവങ്ങളാണ് സമൂഹത്തില്‍ നിന്ന് ഏല്‍ക്കേണ്ടി വരികയെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തില്‍ നന്മയും ധര്‍മവും പുലര്‍ന്നു കാണണമെന്നാഗ്രഹിക്കുന്നവര്‍ക്ക് ചേരാന്‍ കഴിയുന്ന നന്മയുള്ള കൂട്ടായ്മയാണ് ഫ്രന്‍റ്സ് അസോസിയേഷന്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈസ ടൗണ്‍ ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സമ്മേളനം പാര്‍ലമെന്‍റ് അംഗം അഹ്മദ് യൂസഫ് അബ്ദുല്‍ ഖാദിര്‍ മുഹമ്മദ് അല്‍ അന്‍സാരി ഉദ്ഘാടനം ചെയ്തു. ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ഇഴയടുപ്പവും ബന്ധവും ഏറെ പ്രതീക്ഷ നല്‍കുന്ന ഒന്നാണ്. ഇന്ത്യന്‍ പ്രവാസികള്‍ ബഹ്റൈന്‍െറ നിര്‍മാണത്തിലും വളര്‍ച്ചയിലും പുരോഗതിയിലും നല്‍കിക്കൊണ്ടിരിക്കുന്ന പങ്ക് മറക്കാനാവാത്തതാണ്. സ്വദേശികളുമായി നിലനിര്‍ത്തുന്ന അവരുടെ സ്നേഹ ബന്ധം ഏറെ ആഹ്ളാദകരമാണെന്നും അദ്ദേഹം തന്‍െറ ഉദ്ഘാടന പ്രഭാഷണത്തില്‍ വ്യക്തമാക്കി. അന്‍സാരിയുടെ പ്രസംഗം സഈദ് റമദാന്‍ നദ് വി പരിഭാഷപ്പെടുത്തി. ഈസ ടൗണ്‍ ഇന്ത്യന്‍ സ്കൂളിലെ ജഷന്‍മാള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഫ്രന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ജമാല്‍ ഇരിങ്ങല്‍ അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡന്‍റ് സാജിദ് നരിക്കുനി സ്വാഗതമാശംസിച്ച ചടങ്ങില്‍ പ്രോഗ്രാം കണ്‍വീനര്‍ അബുല്‍ഹഖ് സമാപനം നിര്‍വഹിച്ചു. സമ്മേളനോദ്ഘാടനം നിര്‍വഹിച്ച ബഹ്റൈന്‍ പാര്‍ലമെന്‍്റ് അംഗം അഹ്മദ് യുസുഫ് അബ്ദുല്‍ ഖാദിര്‍ മുഹമ്മദ് അല്‍ അന്‍സാരിക്കുള്ള മെമന്‍േറാ ജമാല്‍ ഇരിങ്ങല്‍ നല്‍കി.
സമ്മേളനത്തിനുവേണ്ടി തീംസോങ്ങ് രചിച്ച നസീബ യൂനുസിനുള്ള ഉപഹാരം വനിതാ വിഭാഗം ആക്ടിങ്് പ്രസിഡന്‍റ്് ജമീല ഇബ്രാഹീം നല്‍കി. സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ വിവിധ മല്‍സരങ്ങളിലെ വിജയികള്‍ക്ക് റഫീഖ് അബ്ദുല്ല, എംഎം സുബൈര്‍, ഹസീബ ഇര്‍ഷാദ്, സഈദ റഫീഖ്, ഗഫൂര്‍ മുക്കുതല, റഷീദസുബൈര്‍, യൂനുസ് സലീം, ആദില്‍, സമീര്‍ ഹസന്‍, സി.എം മുഹമ്മദലി എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
എം എം ഷാനവാസ് പരിപാടി നിയന്ത്രിച്ചു അഹ്മദ് റഫീഖ്, കെ.കെ മുനീര്‍, മൂസ കെ. ഹസന്‍, സിറാജ് കിഴുപ്പിള്ളിക്കര, അബ്ദുല്‍ അസീസ്, സുഹൈല്‍ റഫീഖ്, ഷഫീഖ് കൊപ്പത്ത്, ഷൈമില നൗഫല്‍, ബുഷ്റ റഹീം തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.