മനാമ: പവർ അപ്പ് ബിസിനസ്സ് കൂട്ടായ്മയുടെ ഭാഗമായി ബഹ്‌റൈനിൽ പ്രതിസന്ധിയുടെ ഈ കാലഘട്ടത്തിൽ നിങ്ങളുടെ ബിസിനസ്സ് എങ്ങനെ വിജയത്തിൽ എത്തിക്കാം, പുതിയ സംരഭങ്ങൾ എങ്ങനെ ആരംഭിക്കാം തുടങ്ങിയ വിഷയങ്ങളിൽ പരിശീലന ക്ലാസ്സ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 20 വെള്ളിയാഴ്ച ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 8 മണി വരെ സനാബിസ് ഡ്രീംസ് സ്യൂട് ഹോട്ടലിൽ വെച്ചാണ് ക്ലാസ്സ് സംഘടിപ്പിക്കുന്നത്. ഇന്റർനാഷണൽ ബിസിനസ്സ് ട്രെയിനർ എം.എ റഷീദ് ആണ് ക്ലാസ്സിന് നേതൃത്വം നൽകുന്നത്.
അതോടൊപ്പം ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിനിടയിൽ വർദ്ധിച്ചു വരുന്ന ഹൃദയാഘാതങ്ങളുടെ പശ്ചാത്തലത്തിൽ മാറ്റേണ്ട ജീവിത രീതികളെ കുറിച്ചും മൊബൈൽ അഡിക്ഷനെ കുറിച്ചും പ്രത്യേക സെഷൻ ഉണ്ടായിരിക്കും. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ഈ നമ്പറുകളിൽ ബന്ധപ്പെടാം: 38478097, 35521007