മനാമ: ഓണാഘോത്തിന്റെ ഭാഗമായി ബഹ്‌റൈൻ കേരളീയ സമാജത്തിൽ ബഹ്‌റൈൻ അയ്യപ്പ സേവാ സംഘം നിര്‍മ്മിച്ച മനോഹരമായ കമാനം വളരെയധികം താല്പര്യത്തോടെയാണ് ആളുകൾ കാണുവാനായി എത്തുന്നത്. ഇത്തരത്തിൽ ഒരു കമാനം ആദ്യമായാണ് സമാജത്തില്‍ നിര്‍മ്മിക്കുന്നത്. ഓണാഘോഷത്തിന്റെ പ്രൗഢി വിളിച്ചോതുന്ന തരത്തിലുള്ള കമാനം അയ്യപ്പസേവാസംഘം പ്രവർത്തകരുടെ നിരവധി ദിവസത്തെ ശ്രമങ്ങളുടെ ഫലമാണ്.
കഴിഞ്ഞ ദിവസം നടന്ന ഓണം ഘോഷയാത്രയിലും അയ്യപ്പസേവാ സംഘം പങ്കെടുത്തു പുലിക്കളി അവതരിപ്പിച്ചു സമ്മാനം നേടിയിരുന്നു. കമാനത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച ഘോഷയാത്രക്ക് മുന്നോടിയായി അയ്യപ്പസേവാ സംഘം ഭാരവാഹികളുടെയും സമാജം ജനറല്‍സെക്രട്ടറി എം പി രഘു മറ്റു ഭരണസമിതി അംഗങ്ങളുടെ എന്നിവരുടെ സാന്നിധ്യത്തിൽ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള നിർവഹിച്ചു.