കുവൈത്ത്: ഗൾഫ് മേഖലയിലെ സംഘർഷ സാധ്യതകൾ കണക്കിലെടുത്ത് കുവൈത്ത് രാജ്യത്തെ തുറമുഖങ്ങളുടെ സുരക്ഷ വർദ്ധിപ്പിച്ചു. കപ്പലുകൾ, എണ്ണ ടെർമിനലുകൾ, വ്യാപാര തുറമുഖങ്ങൾ എന്നിവയുടെ സുരക്ഷയാണ് വർദ്ധിപ്പിച്ചത്. ഗൾഫ് മേഖലയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിലാണ് കുവൈത്ത് പുതിയ സുരക്ഷാ തീരുമാനങ്ങൾ എടുത്തത്. വിവിധ സുരക്ഷാ മേധാവികളുടെ യോഗത്തിലാണ് അണ്ടർ സെക്രട്ടറി പുതിയ സുരക്ഷാ കാര്യങ്ങൾ തീരുമാനിച്ചത്. മേഖലയിയിലെ നിലവിലെ സാഹചര്യം മൂലം ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ നേരിടാനാവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറി ലഫ്. ജനറൽ ഇസം അൽ നഹാം വ്യക്തമാക്കി. കുവൈത്തിലെ ഉന്നതതല സുരക്ഷാ വിഭാഗം പതിവായി യോഗം ചേർന്ന് അടിയന്തര സാഹചര്യം നേരിടാനാവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ട്.