ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ സഹായഹസ്തം കൈമാറി

മനാമ : ബഹ്‌റൈന്‍ കേരളീയ സമാജം അംഗമായിരുന്ന പരേതനായ ശ്രീ അനില്‍കുമാറിന്റെ കുടുംബത്തിനു സമാജം വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നുമുള്ള സഹായം കൈമാറി. ഒൻപത് ലക്ഷത്തി ഇരുപത്തയ്യായിരം രൂപ മൂല്യം വരുന്ന 5000 ബഹ്റൈൻ ദിനാർ പണമാണ് കൈമാറിയത്. സമാജം പ്രസിഡന്റ്‌ ശ്രീ പി വി രാധാകൃഷ്ണ പിള്ള പരേതന്റെ വീട്ടില്‍ എത്തി തുക കുടുംബത്തിനു കൈമാറുകയായിരുന്നു.