മനാമ: മാതാ അമൃതാനന്ദമയീ ദേവിയുടെ 66 ജന്മദിനം വെള്ളിയാഴ്ച (27/09/19) മാസ്സ് സമിതി സെൻററിൽ രാവിലെ 8.30 മുതൽ 2 വരെ വിവിധ ആദ്ധ്യാത്മിക പരിപാടികളോടു കൂടി ആഘോഷിക്കും.
ശ്രീ ഗുരുപാദപൂജ, അർച്ചന, ഭജൻ, ധ്യാനം, സത്സംഗം, വിശ്വശാന്തി പ്രാർഥന,പ്രസാദം എന്നിവ ഉണ്ടായിരിക്കും. അമൃതവർഷം 66 പങ്കെടുക്കുന്നവർ വെള്ളിയാഴ്ച രാവിലെ 8 മണിക്കു തന്നെ മനാമ മാതാ അമൃതാനന്ദമയീ സേവാ സമിതി സെന്റെറിൽ എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു.