ബഹ്റൈൻ ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി ‘സ്നേഹഭവനം’ പദ്ധതിയുടെ താക്കോൽ ദാനം സെപ്റ്റംബർ 27ന് (വെള്ളിയാഴ്ച്ച)

sneha1

മനാമ: ബഹ്‌റൈൻ ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി പ്രളയ ബാധിതർക്കായി നിർമ്മിച്ചു നൽകുന്ന സ്നേഹ ഭവനം പദ്ധതിയിലെ ആദ്യ വീടിന്റെ താക്കോൽ ദാനം പാലക്കാട് ജില്ലയിലെ തൃത്താല പട്ടിത്തറയിൽ സെപ്റ്റംബർ 27 വെള്ളിയാഴ്ച്ച നടക്കും. ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി ഈദ്-ഓണം ആഘോഷങ്ങളുടെ ഭാഗമായി എല്ലാ വർഷവും സംഘടിപ്പിച്ചു വരുന്ന പാലക്കാട് ഫെസ്റ്റിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. കഴിഞ്ഞ വർഷത്തെ മൂന്നാമത് പാലക്കാട് ഫെസ്റ്റ് ഉദ്‌ഘാടനം ചെയ്യാനായി ബഹ്‌റൈനിൽ എത്തിച്ചേർന്ന തൃത്താല എം.എൽ.എ വി.ടി ബൽറാമിന്റെ നിർദ്ദേശ പ്രകാരമാണ് ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി പാലക്കാട് ജില്ലയിലെ പ്രളയ ബാധിതർക്കായി സ്നേഹ ഭവനം പദ്ധതി പ്രഖ്യാപിച്ചത്.

താക്കോൽ ദാന ചടങ്ങിൽ പാലക്കാട് എം.പിയും പാലക്കാട് ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ അദ്ധ്യക്ഷനുമായ വി.കെ ശ്രീകണ്ഠൻ,സ്നേഹ ഭവനം പദ്ധതിയുടെ രക്ഷാധികാരിയും തൃത്താല എം.എൽ.എയുമായ വി.ടി ബൽറാം,ആലത്തൂർ എം.പി കുമാരി രമ്യ ഹരിദാസ്, പാലക്കാട് എം.എൽ.എ ഷാഫി പറമ്പിൽ, മുൻ എം.എൽ.എ സി.പി മുഹമ്മദ്, കെപിസിസി സെക്രട്ടറി സി. ചന്ദ്രൻ, മുൻ ഡിസിസി പ്രസിഡന്റ് സി.വി ബാലചന്ദ്രൻ, എ.ഐ.സി.സി അംഗം കെ.എ തുളസി, പട്ടാമ്പി മുൻസിപ്പൽ ചെയർമാൻ കെ.എസ്.ബി.എ തങ്ങൾ, യൂത്ത്‌ കോൺഗ്രസ് പാലക്കാട് പാർലിമെന്റ് പ്രസിഡന്റ് ഫിറോസ് ബാബു, കെ.എസ്‌.യു ജില്ല പ്രസിഡന്റ് ജയഘോഷ്‌ തുടങ്ങിയവർ പങ്കെടുക്കും. ഈ സദുദ്യമത്തിന്റെ ഭാഗമായ ബഹ്‌റൈനിലെ മുഴുവൻ സുമനസ്സുകൾക്കും നന്ദി അർപ്പിക്കുന്നതായും നാട്ടിലുള്ള മുഴുവൻ സഹോദരങ്ങളും ചടങ്ങിന്റെ ഭാഗമാവണമെന്ന് അഭ്യർത്ഥിക്കുന്നതായി ജില്ല പ്രസിഡന്റ് ജോജി ലാസർ, ജനറൽ സെക്രട്ടറി സൽമാനുൽ ഫാരിസ്, സ്നേഹ ഭവനം പദ്ധതിയുടെ ജനറൽ കൺവീനർ നിസാർ കുന്നംകുളത്തിങ്ങൽ, സെക്രട്ടറി ഷാജി ജോർജ് എന്നിവർ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!