സമസ്ത മേഖലകളിലും പരാജയപെട്ട ഗവൺമെന്റുകളാണ് കേരളവും കേന്ദ്രവും ഭരിക്കുന്നത്: കെ സി ജോസഫ് എംഎൽഎ

Screenshot_20190925_161628

മനാമ: സമസ്‌ത മേഖലകളിലും പരാജയപ്പെട്ട ഗവണ്മെന്റുകളാണ് രാജ്യവും സംസ്ഥാനവും ഭരിക്കുന്നതെന്ന് മുൻ പ്രവാസികാര്യ മന്ത്രി കെ. സി. ജോസഫ് എംഎൽഎ ഒഐസിസി ബഹ്റൈൻ ദേശീയ കമ്മറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ അഭിപ്രായപ്പെട്ടു.  കോൺഗ്രസ്സിന് ദേശീയ തലത്തിൽ പരാജയം ഉണ്ടായി എങ്കിലും,  കേരളത്തിലെ വിജയം കോൺഗ്രസ്‌ പ്രവർത്തകർക്ക് ആത്മവിശ്വാസം വർധിപ്പിച്ചു. പാർലമെന്റ് തെരഞ്ഞെടുപ്പിൽ പതിമൂന്ന് സീറ്റുകളിൽ ഒരു ലക്ഷത്തിൽ കൂടുതൽ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥികൾ വിജയിച്ചത്. ഇത് കേന്ദ്ര – സംസ്ഥാന സർക്കാരുകളോടുള്ള ജനങ്ങളുടെ പ്രതിഷേധം രേഖപെടുത്തുവാനുള്ള അവസരമായി ജനങ്ങൾ കരുതിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

“ദേശീയ തലത്തിൽ കോൺഗ്രസ്‌ പരാജയപെട്ടു എങ്കിലും,  പരാജയത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റ ചരിത്രമാണ് കോൺഗ്രസ്സിനുള്ളത്. ഇന്ദിരാഗാന്ധി പോലും പരാജയപെട്ടിട്ട്, തിരിച്ചധികാരത്തിൽ  എത്തിയ ചരിത്രം നമുക്കുണ്ട്. കോൺഗ്രസ്‌ മുക്ത ഭാരതം എന്ന ആശയങ്ങളുമായി മുന്നോട്ട് പോകുന്ന ഭരണകർത്താക്കൾ, എങ്ങനെയും  കോൺഗ്രസിനെയും, നേതാക്കളെയും തകർക്കുവാനാണ് ശ്രമിക്കുന്നത്. ഭരണാധികാരികൾ എല്ലാ ജനാധിപത്യ മര്യാദകളെയും കാറ്റിൽ പറത്തിക്കൊണ്ടാണ് മുന്നോട്ട് പോകുന്നത്. കോൺഗ്രസ്‌ പരാജയപ്പെട്ടാൽ എന്താണ് സംഭവിക്കുന്നത് എന്നാണ് കഴിഞ്ഞ നാളുകളിൽ രാജ്യം കണ്ടു കൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക രംഗം കൂപ്പുകുത്തി,  രാജ്യത്ത് തൊഴിലില്ലായ്മ വർധിച്ചു,  ചെറുകിട – വൻകിട വ്യവസായ സ്ഥാപനങ്ങൾ തകരുന്നു. ഇങ്ങനെ ഗുരുതരമായ പ്രശ്നങ്ങൾ നേരിടുമ്പോൾ ജനങ്ങൾ കോൺഗ്രസിന്റ തിരിച്ചു വരവിനു വേണ്ടി ആഗ്രഹിക്കുന്നു. കോൺഗ്രസ് പല സംസ്ഥാനങ്ങളിലും അധികാരത്തിൽ നിന്ന് മാറിനിന്നപ്പോൾ പല നേതാക്കളും പുതിയ മേച്ചിൽ പുറങ്ങൾ തേടിപോയി,  ഇങ്ങനെയുള്ള നേതാക്കൾക്ക് അധിക കാലം അവിടെ പിടിച്ചു നിൽക്കാൻ സാധിക്കില്ല. കോൺഗ്രസിന്റ നേതൃത്വത്തിൽ ഘടകകക്ഷികളെ ഏകോപിപ്പിച്ചു കൊണ്ടു പോകുവാനുള്ള പൊതുവായ പ്ലാറ്റ് ഫോം ദേശീയ തലത്തിൽ ഉണ്ടാകേണ്ടിയിരിക്കുന്നു. അതിനു നേതൃത്വം നൽകാൻ സോണിയ ഗാന്ധിക്ക് സാധിക്കും.” കെ സി ജോസഫ് പറഞ്ഞു.

കഴിഞ്ഞ നാല്പത് മാസമായി സംസ്‌ഥാനം  ഭരിക്കുന്ന ഇടതു പക്ഷ ഗവണ്മെന്റ് എല്ലാ രംഗത്തും തികഞ്ഞ പരാജയമാണ്. ഒരാൾക്കും പ്രാപ്യനായആളല്ല നമ്മുടെ മുഖ്യമന്ത്രി എന്ന് അദ്ദേഹം തെളിയിച്ചിരിക്കുന്നു. ഒരു വിഷയത്തിലും പ്രതികരിക്കുന്നില്ല. പ്രളയം മൂലം കഷ്ടപ്പെട്ട ജനങ്ങളെ സഹായിക്കുവാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നാലായിരത്തി നാല്പതിനാല് കോടി രൂപ ജനങ്ങൾ നൽകി അതിൽ രണ്ടായിരത്തി പത്തുകോടി മാത്രമാണ് ചെലവാക്കിയത് എന്ന് രണ്ടു മാസങ്ങൾക്ക് മുൻപ് നിയമസഭയിൽ പറഞ്ഞ ഗവണ്മെന്റ്, പണം ഇല്ലാഞ്ഞിട്ടല്ല ജനങ്ങളെ സഹായിക്കാതിരുന്നത്,  മറിച്ചു ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കാൻ കഴിവുള്ള ആളുകൾ മന്ത്രി സഭയിൽ ഇല്ല എന്നതാണ് സത്യം. പ്രളയം കഴിഞ്ഞിട്ട് ഓണത്തിന് മുൻപ് ദുരിതം അനുഭവിച്ച ആളുകൾക്ക് പതിനായിരം രൂപ പോലും കൊടുക്കാൻ സാധിക്കാത്ത സർക്കാരാണ്. ഈ സർക്കാരിനെതിരെ വരുന്ന ഉപ തെരഞ്ഞെടുപ്പിലും ജനങ്ങൾ വിധ എഴുതും എന്നകാര്യത്തിൽ സംശയം ഇല്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു, ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ഗ്ലോബൽ സെക്രട്ടറി കെ സി ഫിലിപ്പ്, ദേശീയ വൈസ് പ്രസിഡന്റ്‌ ലത്തീഫ് ആയംചേരി, ജനറൽ സെക്രട്ടറി ബോബി പാറയിൽ, സെക്രട്ടറിമാരായ ജവാദ് വക്കം, മാത്യൂസ് വളക്കുഴി, പ്രവാസി കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ കുഞ്ഞൂട്ടി കൊണ്ടോട്ടി, ചെമ്പൻ ജലാൽ എന്നിവർ പ്രസംഗിച്ചു. ഒഐസിസി നേതാക്കളായ ജമാൽ കുറ്റികാട്ടിൽ, ജസ്റ്റിൻ ജേക്കബ്, ഷിബു എബ്രഹാം, നസിം തൊടിയൂർ, രാഘവൻ കരിച്ചേരി, ഷാജി പൊഴിയൂർ, ബിജുബാൽ, മോഹൻ കുമാർ, അനിൽ കുമാർ, സൽമാനുൽ ഫാരിസ്, സുരേഷ് പുണ്ടൂർ, എന്നിവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!