പീപ്പിൾസ് ഫോറം ബഹ്‌റൈൻ, കനിവിന്റെ ആറാം ഘട്ട ധനസഹായം നാലുമാസ കാലമായി പാർക്കിൽ താമസിച്ച് ദുരിന്തമനുഭവിച്ച കാസർഗോഡ് സ്വദേശിയ്ക്ക് കൈമാറി

മനാമ: പീപ്പിൾസ് ഫോറം ബഹ്‌റൈൻ കനിവിന്റെ ആറാം ഘട്ട ധനസഹായം ജോലി നഷ്ടമായി താമസിക്കാനോ,ആഹാരത്തിനോ വകയില്ലാതെ കഴിഞ്ഞ നാലുമാസ കാലമായി പാർക്കിൽ താമസിച്ച കാസർഗോഡ് നീലേശ്വരം തൈക്കടപ്പുറം സ്വദേശിയായ അബ്ദുൽ ജലീലിന് നൽകി. കഴിഞ്ഞ ആഴ്ച സാമൂഹിക പ്രവർത്തകനായ ഷിജു തിരുവനന്തപുരമാണ് ഇദ്ദേഹത്തിന്റെ ദയനീയാവസ്ഥ പ്രവാസി സമൂഹത്തിന്റെ ശ്രദ്ധയിൽ പ്പെടുത്തിയത്.

വെറും കൈകളാൽ മടങ്ങുന്ന ഇദ്ദേഹത്തിന് കനിവിന്റെ ആറാം ഘട്ട ധനസഹായമായ മുപ്പതിനായിരം രൂപയും, ക്വിറ്റും പീപ്പിൾസ് ഫോറത്തിനുവേണ്ടി പ്രസിഡന്റ് ജെ. പി ആസാദും സെക്രട്ടറി വി.വി ബിജുകുമാറും ചേർന്നു കൈമാറി. സാമൂഹികപ്രവർത്തകൻ ഷിജു തിരുവനന്തപുരം, വൈസ് പ്രസിഡന്റ് ആർ. കെ ശ്രീജൻ എന്നിവരും സംബന്ധിച്ചു. ഇന്ത്യൻ എംബസ്സിയുടെ സഹായത്തോടെ ഉടൻ തന്നെ നാടണയാൻ സാധിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ഇദ്ദേഹം.