തുടർ ചികിത്സക്കായി നാട്ടിലേക്ക് മടങ്ങിയ കൊല്ലം സ്വദേശിയ്ക്ക് വീ കെയർ ഫൌണ്ടേഷൻ ചികിത്സ ധനസഹായം കൈമാറി

we-care

മനാമ: വീ കെയർ ഫൌണ്ടേഷൻ കൊല്ലം സ്വദേശി ശ്രീ ഉഷാദിന് ചികിത്സ ധനസഹായം നൽകി.  സൽമാനിയ ഹോസ്പിറ്റലിൽ രോഗ ബാധിതനായി ദീർഘനാളായി ചികിത്സയിലായിരുന്ന ഉഷാദ്, രോഗം മൂർച്ഛിച്ചതിനെ തുടർന്ന്, തുടർ ചികിത്സക്കായി നാട്ടിലേക്കു പോയിരുന്നു. സൽമാനിയ ഹോസ്പിറ്റലിലെ നഴ്സുമാരുടെയും, സാമൂഹിക പ്രവർത്തകരുടെയും കാരുണ്യത്തിൽ  കഴിഞ്ഞിരുന്ന ഉഷാദിന്റെ നിസ്സഹായാവസ്ഥ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് വീ കെയർ അംഗങ്ങളുടെയും, സുമനസ്സുകളുടെയും സഹായ സഹകരണത്തോടെ സഹായധനം സ്വരൂപിക്കാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വീ കെയർ ഫൌണ്ടേഷൻ മുൻ- പ്രസിഡന്റ് ശ്രീ. റെജി വർഗീസ നാട്ടിലുള്ള ഇദ്ദേഹത്തിന്റെ വസതി സന്ദർശിക്കുകയും സഹായധനം കൈമാറുകയും ചെയ്തു. തന്റെ ചികിത്സക്ക് സഹായം നൽകിയ ഹോസ്പിറ്റലിലെ ജീവനക്കാർക്കും ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകരോടുമുള്ള അകമഴിഞ്ഞ നന്ദിയും കടപ്പാടും  തദ്ദവസരത്തിൽ ഉഷാദ് പ്രകടിപ്പിക്കുകയുണ്ടായി. പ്രസ്തുത പ്രവർത്തനത്തിൽ സഹകരിച്ച നല്ലവരായ ഏല്ലാവർക്കും വീ കെയർ ഫൌണ്ടേഷൻ നന്ദി രേഖപെടുത്തിയതിനോടൊപ്പം, തുടർന്നും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!