ദില്ലി: ഉത്തരേന്ത്യയിൽ പ്രളയക്കെടുതി തുടരുന്നു. മരിച്ചവരുടെ എണ്ണം 153 ആയി. കാൽ നൂറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് യുപിയിലും ബിഹാറിലെ ചില ജില്ലകളിലും കഴിഞ്ഞ നാല് ദിവസമായ പെയ്തത്. ബിഹാറിൽ 16 ലക്ഷം പേരെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. അടുത്ത 24 മണിക്കൂർ കൂടി മഴതുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബിഹാറിൽ 300 ഓളം ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ജാർഘണ്ട്, രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ ശക്തമായ മഴയെത്തുടർന്ന് വെള്ളം കയറി. 50 ദുരന്തനിവാരണസേന സംഘങ്ങൾ ചേർന്നാണ് ബിഹാറിലെ താഴ്ന്ന പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നത്. പ്രളയബാധിത പ്രദേശങ്ങൾ മുഖ്യമന്ത്രി നിതീഷ് കുമാർ ഹെലികോപ്റ്ററിൽ സന്ദർശിച്ചു.