വീ കെയർ ഫൗണ്ടേഷൻന്റെ ക്രിസ്‍തുമസ് ന്യൂയെർ ആഘോഷങ്ങൾ സൽമാബാദ് റൂബി റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടന്നു. വീ കെയർ പ്രസിഡന്റ് രജി വർഗീസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രശസ്ത ഹിന്ദി സിനിമ നടൻ കാദർ ഖാന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. സംഘടന അംഗങ്ങളുടെ വിവിധ കലാപരിപാടികൾ ചടങ്ങിൽ ശ്രദ്ധേയമായി.
തുടർന്നു ചാരിറ്റി പ്രവർത്തനങ്ങൾക്കു മുൻതൂക്കം നൽകികൊണ്ടു സംഘടനയുടെ 2019 ലെ ഭാവി പരിപാടികളെ കുറിച്ചുള്ള അവലോകനം നടന്നു. വീ കെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടിട്ടുള്ള, എല്ലാ ജീവകാരുണ്യ പ്രവർത്തനങ്ങളിലും നാളിതുവരെ സജീവമായി പങ്കെടുത്ത സുമന സ്സുകൾക്കു സംഘടനയുടെ സ്നേഹാഭിവാദ്യങ്ങൾ അർപ്പിക്കുകയും, ഈ അടുത്ത ദിവസങ്ങളിൽ തന്നെ സംഘടന മുൻകൈയെടുത്തു നടത്തുന്ന ജീവകാരുണ്യ പ്രവർത്തനത്തെക്കുറിച്ചു സെക്രട്ടറി ശ്രീ രതിൻ നാഥ് വിവരിച്ചു. കാൻസർ ബാധിതരായി ജീവിതത്തിലെ പ്രതീക്ഷകൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന രണ്ടു ബഹ്‌റൈൻ പ്രവാസി കുടുംബങ്ങൾക്കുള്ള സഹായധനം നൽകുവാനും യോഗം തീരുമാനമായി.