മനാമ : ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മജിയുടെ നൂറ്റി അൻപതാം ജന്മദിനം ഒഐസിസി ദേശീയ കമ്മറ്റി യുടെ ആഭിമുഖ്യത്തിൽ ഇന്ന് രാത്രി ( 02.10.2019, ബുധനാഴ്ച ) 8.30 ന് ഒഐസിസി ഓഫീസിൽ വച്ച് വിപുലമായ പരിപാടികളോട് കൂടി നടത്തുമെന്ന് ഒഐസിസി ദേശീയ കമ്മറ്റി അറിയിച്ചു. ബഹ്‌റൈനിലെ സാമൂഹ്യ, സാംസ്‌കാരിക, മാധ്യമ രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും.