ആറാമത് ജയ്പൂർ ഇൻറർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിയായി ജോളി ചിറയത്ത്

IMG_20191003_112430

ജയ്‌പൂരിൽ നടന്ന ആറാമത് പിങ്ക് സിറ്റി ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം മലയാള ചലച്ചിത്ര നടിയും സഹ സംവിധായികയുമായ ജോളി ചിറയത്തിന്. കോട്ടയം കെ.ആർ നാരായണൻ ഇൻസ്റ്റിട്യൂട്ടിലെ അരുൺ.എം.എസ് സംവിധാനം ചെയ്ത ‘സൈക്കിൾ’ എന്ന ഷോർട്ട് ഫിലിമിലെ അഭിനയത്തിനാണ് മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചത്. ജയ്പൂരിൽ നടന്ന ആറാമത് പിങ്ക് സിറ്റി ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റ്‌വലിൽ ഇൻഡ്യൻ ഷോർട്ട് ഫിലിമുകളുടെ വിഭാഗത്തിലാണ് ‘സൈക്കിൾ’ മത്സരിച്ചത്.

28 ഓളം മലയാള സിനിമകിളിൽ അഭിനയിച്ചിട്ടുള്ള ജോളി ചിറയത്ത് ‘അങ്കമാലി ഡയറീസ്’ ഉൾപ്പെടെ നിരവധി സിനിമകളുടെ സഹസംവിധായികയായും പ്രവർത്തിച്ചിട്ടുണ്ട്. സുരേഷ് പൊതുവാൾ കഥയും തിരക്കഥയും സംവിധാനവും നിർവ്വഹിച്ച ‘ഉൾട്ട’ യാണ് ഉടൻ പുറത്തുവരാനിരിക്കുന്ന ജോളി ചിറയത്ത്‌ അഭിനയിച്ച ചിത്രം.

അഭിനേതാവ് എന്നതിനേക്കാൾ ഉപരി ജനകീയ സമരങ്ങളിൽ നിറസാന്നിധ്യമായിരുന്ന ജോളി ചിറയത്ത് ഒട്ടനവധി സാമൂഹ്യ വിഷയങ്ങളിലും സജീവമായി ഇടപെടാറുള്ള സോഷ്യൽ ആക്ടിവിസ്റ്റും വുമൺ ഈ സിനിമാ കളക്ടീവിന്റെ (WCC) സജീവ പ്രവർത്തകയും കൂടിയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!