കുവൈത്ത്: സ്വകാര്യ മേഖലയിലെ ഒന്നര ലക്ഷം തസ്‍തികകള്‍ സ്വദേശിവത്കരിക്കാനൊരുങ്ങി കുവൈത്ത് ഭരണകൂടം. സ്വകാര്യ മേഖലയില്‍ നിലവിലുള്ള വിദേശികളെ ഒഴിവാക്കി സ്വദേശികള്‍ക്ക് കൂടുതല്‍ അവസരങ്ങളൊരുക്കാനാണ് തീരുമാനം. സ്വദേശികള്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നതിന് വിമുഖത പ്രകടിപ്പിക്കുന്നതിനാൽ ശമ്പളത്തിന് പുറമെ എല്ലാ മാസവും സര്‍ക്കാര്‍ നിശ്ചിത തുകയും നല്‍കുന്നു. സര്‍ക്കാര്‍ മേഖലയില്‍ ലഭിക്കുന്ന ശമ്പളത്തിന് തുല്യമായ വരുമാനം സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ക്കും ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താനാണ് ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്വകാര്യ മേഖലയിലെ കൂടുതല്‍ തസ്തികകളില്‍ സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള വിപുലമായ പദ്ധതികളാണ് കുവൈത്ത് ഒരുക്കിയിരിക്കുന്നത്.