ദുബായ്: പ്രവാസികളും കേരളവുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് ലോക കേരള കേന്ദ്രം സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗൾഫ് നാടുകളിൽനിന്ന് കേരളത്തിലേക്ക് പ്രത്യേക വിമാനസർവീസ് ഏർപ്പെടുത്തുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിൽ സമ്മർദം ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദേശരാജ്യങ്ങളില്‍ പ്രവാസികള്‍ നേരിടുന്ന പ്രശ്നത്തിന് പരിഹാരം കണ്ടെത്തുകയാണ് ലോക കേരളകേന്ദ്രത്തിന്റെ പ്രധാന ലക്ഷ്യം. ഇതിലൂടെ പ്രവാസികളും കേരളവുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുകയും നിയമകുരുക്കില്‍പെടുന്ന പ്രവാസികളെ സഹായിക്കാന്‍ അതാതു രാജ്യങ്ങളില്‍ മലയാളികളായ അഭിഭാഷകരുടെ സേവനം സർക്കാർ ഉറപ്പാക്കുകയും ചെയ്യും. ദുബായ് ഇന്ത്യൻ അക്കാദമി സ്‌കൂളിൽ പ്രവാസി മലയാളികളുമായുള്ള കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി കാര്യങ്ങൾ വ്യക്തമാക്കിയത്. ക്രിസ്മസ് അവധിക്കാലത്ത് ഗൾഫിൽനിന്ന് കേരളത്തിലേക്ക് പ്രത്യേകവിമാനം ഉറപ്പുവരുത്തിയിട്ടുണ്ട്. റിസര്‍വ് ബാങ്കിന്‍റെ അനുമതി ലഭിച്ചാലുടന്‍ കേരള ബാങ്ക് തുടങ്ങുമെന്നും നോർക്ക റൂട്ട് മുഖേന നിരവധി പുതിയ പദ്ധതികൾ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പ്രവാസികള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.