മനാമ: കണ്ണൂർ നടാൽ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ അന്തരിച്ചു. റിഫയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്ന സിദ്ദിഖ് പട്ടോല (59)യാണ് അന്തരിച്ചത്. കുടുംബം നാട്ടിലാണ്. നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ സ്പോൺസറുടെ മേൽനോട്ടത്തിൽ ആരംഭിച്ചതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു.