ദുബായ്: കേരളത്തില്‍ പതിനായിരം കോടി രൂപയുടെ നിക്ഷേപത്തിന് പ്രവാസി വ്യവസായികള്‍ സന്നദ്ധത അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദുബായിൽ നടന്ന നീം നിക്ഷേപ സംഗമത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. ലുലു ഗ്രൂപ്പ് 1500 കോടി രൂപ ചില്ലറവില്‍പന മേഖലയിലും ആര്‍ പി ഗ്രൂപ്പ് ആയിരം കോടി രൂപ ടൂറിസം മേഖലയിലും ആസറ്റര്‍ ഗ്രൂപ്പ് 500 കോടി രൂപ ആരോഗ്യമേഖലയിലും ഡിപി വേള്‍ഡ് 3,500 കോടി രൂപ ഷിപ്പിംഗ് ആന്‍റ് ലോജിസ്റ്റിക് മേഖലയിലും നിഷേപം നടത്തും. ഡിസംബറില്‍ ആഗോള നിക്ഷേപക സംഗമം കൊച്ചിയില്‍ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
