ബഹ്‌റൈൻ സെന്റ്‌ മേരീസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ കത്തീഡ്രൽ ഡോ. യൂഹാനോൻ മാർ ദെമിത്രിയോസ്‌ മെത്രാപ്പോലീത്തയ്ക്ക് സ്വീകരണം നൽകി

മനാമ: ബഹ്‌റൈൻ സെന്റ്‌ മേരീസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ കത്തീഡ്രലിന്റെ 61-മത്‌ പെരുന്നാള്‍ ശുശ്രൂഷയ്ക്കും വാർഷിക കണ്‍വന്‍ഷനും മുഖ്യകാര്‍മികത്വം വഹിക്കുവാന്‍ എത്തിയ മലങ്കര ഓർത്തഡോക്സ്‌ സഭയുടെ ഡൽഹി ഭദ്രാസനാദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദെമിത്രിയോസ്‌ മെത്രാപ്പോലീത്തയെ കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ ഷാജി ചാക്കോ, സഹ വികാരി റവ. ഫാദര്‍ ബിജു കാട്ടുമറ്റത്തില്‍, റവ. ഫാദര്‍ ജോണ്‍ ശാമുവേല്‍ ഭാരവാഹികള്‍ ഇടവകാംഗങ്ങള്‍ എന്നിവര്‍ ചേർന്ന് സ്വീകരിച്ചു