24 എഫ്.ആർ.എഫ് ബഹ്‌റൈൻ ഏകദിന ചലച്ചിത്ര ശില്പശാല ‘പാഠം ഒന്ന് സിനിമ’ ഒക്ടോബർ 11ന് (വെള്ളിയാഴ്ച)

മനാമ: ബഹ്‌റൈനിലെ ചലച്ചിത്ര പ്രേമികളുടെ കൂട്ടായ്‌മയായ 24 ഫ്രെയിംസ് റീഡേഴ്‌സ്‌ ഫോറം അംഗങ്ങൾക്കായി പാഠം ഒന്ന് സിനിമ എന്ന പേരിൽ ഏകദിന ചലച്ചിത്ര ശില്പശാല സംഘടിപ്പിക്കുന്നു. ഈ വരുന്ന ഒക്ടോബർ 11 വെള്ളിയാഴ്ച ഗഫൂൾ ഐ മാക്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ഏകദിന ശില്പശാലയിൽ വിദഗ്ദ്ധരുടെ നേതൃത്വത്തിൽ രചന ,സംവിധാനം ,അഭിനയം തുടങ്ങി സിനിമയുടെ സമസ്ത മേഖലയും പ്രതിപാദിക്കുന്ന പരിശീലന കളരിയായിരിക്കും നടത്തുന്നത് എന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 33258626, 39205763 എന്നി നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.