ഒഐസിസി മലപ്പുറം ജില്ലാ പ്രസിഡന്റ് ചെമ്പൻ ജലാലിന്റെ മാതാവിന്റെ നിര്യാണത്തിൽ ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി

മനാമ: ഒഐസിസി മലപ്പുറം ജില്ലാ പ്രസിഡന്റും, സാമൂഹ്യ പ്രവർത്തകനുമായ ചെമ്പൻ ജലാലിന്റെ മാതാവ് മലപ്പുറം കൊണ്ടോട്ടി ചെമ്പൻ വീട്ടിൽ കദീജയുമ്മയുടെ നിര്യാണത്തിൽ ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. ഒഐസിസി ഓഫീസിൽ ചേർന്ന അനുശോചന യോഗത്തിൽ ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറം, ദേശീയ വൈസ് പ്രസിഡന്റ്‌മാരായ നാസർ മഞ്ചേരി, ലത്തീഫ് ആയംചേരി, പ്രവാസി കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കുഞ്ഞൂട്ടി കൊണ്ടോട്ടി, ദേശീയ സെക്രട്ടറി ജവാദ് വക്കം, യൂത്ത് വിങ് പ്രസിഡന്റ്‌ ഇബ്രാഹിം അദ്ഹം, അഡ്വ. ഷാജി സാമുവേൽ, ഒഐസിസി നേതാക്കളായ ജമാൽ കുറ്റികാട്ടിൽ, നസിം തൊടിയൂർ, റംഷാദ്, സൽമാനുൽ ഫാരിസ്, ബിജുബാൽ, സൈഫൽ മീരാൻ, റിയാസ് ബാബു, അബുബക്കർ, ബഷീർ വി എം ബി, രഞ്ജിത്പൊന്നാനി സുമേഷ്, ഷാജി തങ്കച്ചൻ, അനൂപ്, സിജു കുറ്റാനിക്കൽ, സുനീർ, ദിലീപ്, റഷീദ് മുയിപ്പോത്‌, രഞ്ജൻ കേച്ചേരി, ബാലകൃഷ്ണൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.