ഐ.വൈ.സി.സി ‘യൂത്ത് ഫെസ്റ്റ് 2019’ ഒക്ടോബർ 25 ന് (വെള്ളിയാഴ്ച്ച)

മനാമ: ഇന്ത്യക്ക് പുറത്തെ ആദ്യത്തെ കോൺഗ്രസ്സ് യുവജന കൂട്ടായ്മയായ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സിന്റെ (ഐ വൈ സി സി ) എല്ലാ വർഷവും സംഘടിപ്പിക്കാറുള്ള യൂത്ത് ഫെസ്റ്റ് ഒക്ടോബർ 25 ന് വെള്ളിയാഴ്ച്ച കെ സി എ ഹാളിൽ വച്ച് സംഘടിപ്പിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു. ക്ളീക്സ് ഇവെന്റിന്റെ സഹകരണത്തോടെയാണ് “യൂത്ത് ഫെസ്റ്റ് 2019” സംഘടിപ്പിക്കുന്നത്. 2013 ൽ വി ടി ബൽറാം എം എൽ എ ഉദ്‌ഘാടനം ചെയ്യ്ത യൂത്ത് ഫെസ്റ്റോടുകൂടിയായിരുന്നു ഐ വൈ സി സി യുടെ ഔദ്യോഗികമായാ പ്രവർത്തനങ്ങളുടെ തുടക്കം. ഇതിനോടകം ബഹ്‌റൈനിലും നാട്ടിലുമായി ഒട്ടനവധി വിവിധങ്ങളായ പരുപാടികൾ ഐ വൈ സി സി സംഘടിപ്പിച്ചിട്ടുണ്ട്.

ബഹ്‌റൈനിലെ വിവിധ ആശുപത്രിയുമായി സഹകരിച്ച് വിവിധ മേഖലകളിൽ മെഡിക്കൽ ക്യാമ്പുകൾ, രക്തധാന ക്യാമ്പുകൾ മറ്റു രാഷ്ട്രീയ പരുപാടികളും ഐ വൈ സി സി സംഘടിപ്പിച്ചു വരുന്നു. യൂത്ത് ഫെസ്റ്റിൽ ഐ വൈ സി സിയുടെ കലാ പ്രതിഭകൾ ഒരുക്കുന്ന വിവിധ കലാപരുപാടികൾ അരങ്ങിലെത്തും. യൂത്ത് ഫെസ്റ്റ് 2019 ന്റെ വിജയത്തിനായി ദിലീപ് ബാലകൃഷ്ണൻ ജനറൽ കൺവീനറായി 51 അംഗ സ്വാഗതസംഘം കമ്മറ്റി പ്രവർത്തിച്ചു വരുന്നു. വിവിധ സബ് കമ്മറ്റി കൺവീനറുമാരായി ലിനു തോമ്പിൽ സാം (ഫിനാൻസ്) ധനേഷ് എം പിള്ള (പ്രോഗ്രാം കമ്മറ്റി) എബിയോൺ അഗസ്റ്റിൻ (സുവനീർ കമ്മറ്റി) എന്നിവരെയും തിരഞ്ഞെടുത്തു.

യൂത്ത് ഫെസ്റ്റ് 2019 ന്റെ വിജയത്തിനായി ഗുദൈബിയയിൽ സ്വാഗതസംഘം ഓഫീസ് ദേശീയ അധ്യക്ഷൻ ബ്ലെസ്സൺ മാത്യു ഉദ്‌ഘാടനം ചെയ്യ്തു. ചടങ്ങിൽ ദേശീയ സെക്രട്ടറി റിച്ചി കളത്തുരത്ത് സ്വാഗതവും, അസി.ട്രഷറർ മൂസാ കോട്ടയ്ക്കൽ നന്ദിയും പറഞ്ഞു. കോൺഗ്രസ്സ്, യൂത്ത് കോൺഗ്രസ്സ് ദേശീയ-സംസ്ഥാന ഭാരവാഹികൾ യൂത്ത് ഫെസ്റ്റ് 2019 ൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.