ബഹ്‌റൈൻ ഒഐസിസി മലപ്പുറം ജില്ല കമ്മിറ്റി ‘ഓണ നിലാവ് 2019’ ഒക്ടോബർ 11 ന് ( വെള്ളിയാഴ്ച്ച)

മനാമ: ബഹ്‌റൈൻ ഒഐസിസി മലപ്പുറം ജില്ല കമ്മിറ്റി ഓണാഘോഷത്തിന്റെ ഭാഗമായി വൈറ്റ് കോഫി ഇവന്റ്സ് ആൻഡ് അഡ്വർടൈസിംഗ് കമ്പനിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഓണ നിലാവ് 2019 ഒക്ടോബർ 11 വെള്ളിയാഴ്ച്ച നടക്കും. സൽമാനിയ കെസിഎ ഹാളിൽ വെച്ച് വൈകിട്ട് 7 ന് നടക്കുന്ന ആഘോഷ പരിപാടികൾ മലപ്പുറം ഡിസിസി പ്രസിഡന്റ് അഡ്വ. വി.വി പ്രകാശ് ഉദ്‌ഘാടനം ചെയ്യും. വർണ്ണാഭമായ ആഘോഷ ചടങ്ങിൽ ബഹ്‌റൈനിലെ പ്രശസ്തരായ കലാകാരൻമാർ അവതരിപ്പിക്കുന്ന കല വിരുന്നുമുണ്ടായിരിക്കും. കൂടാതെ മലപ്പുറം ജില്ലയിലെ പ്രളയബാധിതർക്കുള്ള ജില്ല കമ്മിറ്റിയുടെ സഹായം വേദിയിൽ വെച്ച് കൈമാറും. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായും മുഴുവൻ ആളുകളെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായും ജില്ല ആക്ടിങ് പ്രസിഡന്റ് രഞ്ജിത്ത്, ജനറൽ സെക്രട്ടറി റംഷാദ് അയിലക്കാട്,ജനറൽ കൺവീനർ ബഷീർ എന്നിവർ അറിയിച്ചു