small icons
small icons

പാസ്‌പോര്‍ട്ട് ഗ്ലോബല്‍ ഇന്‍ഡെക്‌സില്‍ റാങ്കിങ് നിലനിര്‍ത്തി ബഹ്‌റൈന്‍

bahrain-passport

 

മനാമ: പാസ്‌പോര്‍ട്ട് ഗ്ലോബല്‍ ഇന്‍ഡെക്‌സില്‍ റാങ്കിങ് നിലനിര്‍ത്തി ബഹ്‌റൈന്‍. പാസ്‌പോര്‍ട്ടിന്റെ മൂല്യം, വ്യക്തിസ്വാതന്ത്ര്യം തുടങ്ങിയവ അടിസ്ഥാനമാക്കി നൊമാഡ് പാസ്‌പോര്‍ട്ട് ഇന്‍ഡെക്‌സ് പുറത്തുവിട്ട 2025ലെ പട്ടിക പ്രകാരമാണ് ബഹ്‌റൈന്‍ റാങ്കിങ് നിലനിര്‍ത്തിയത്. വിസ ഫ്രീ യാത്ര, ടാക്‌സേഷന്‍, രാജ്യത്തിന്റെ പ്രതിച്ഛായ, ഇരട്ട പൗരത്വത്തിനുള്ള സൗകര്യം മുതലായവയും പട്ടിക തയാറാക്കുന്നതിന് മാനദണ്ഡങ്ങളാണ്.

199 രാജ്യങ്ങളുടെ പട്ടികയില്‍ 103 സ്ഥാനമാണ് ബഹ്‌റൈന്‍ നിലനിര്‍ത്തിയത്. ആഗോള തലത്തില്‍ പത്താം സ്ഥാനത്തുള്ള യു.എ.ഇയാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത്. ഒമാന്‍ (89), ഖത്തര്‍ (96), സൗദി അറേബ്യ (110) എന്നിങ്ങനെയാണ് മറ്റു ഗള്‍ഫ് രാജ്യങ്ങളുടെ റാങ്ക്.

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് എന്ന ഖ്യാതി ഐറിഷ് പാസ്‌പോര്‍ട്ടിനാണ്. പട്ടികയില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് രണ്ടാം സ്ഥാനം നേടിയപ്പോള്‍ ഗ്രീസ് മൂന്നാമതും പോര്‍ചുഗല്‍ നാലാമതുമെത്തി. മാള്‍ട്ടയാണ് അഞ്ചാം സ്ഥാനത്തുള്ളത്. പട്ടികയില്‍ ആദ്യ ഒമ്പത് സ്ഥാനക്കാരും യൂറോപ്യന്‍ രാജ്യങ്ങളാണ്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

അൽ ഹിലാലിന്റെ ‘ലെറ്റ്‌സ് പെയിന്റ് ബഹ്‌റൈൻ പിങ്ക്’ ക്യാമ്പയിന് സമാപനം; 10 ശാഖകളിലായി സ്തനാർബുദ ബോധവൽക്കരണവും സൗജന്യ പരിശോധനയും നടന്നു; സമാപന ചടങ്ങിൽ ആർട്ട് ലേലത്തിലൂടെ 2,500 ദിനാർ സമാഹരിച്ചു

error: Content is protected !!