small icons
small icons

പ്രവാസികളുടെ ആരോഗ്യ സംരക്ഷണം: ബഹ്റൈനിൽ ഫിറ്റ് ഫോറിന് തുടക്കം

New Project (25)

മനാമ: പ്രവാസികളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകി ഫിറ്റ്ഫോ റിന് ബഹ്റൈനിൽ തുടക്കമാ യി. ഖമീസ് അൽ മജ്ദ് സ്‌കൂളിൽ നടന്ന ഫിറ്റ് ഫോർ കിക്കോഫിൽ ബഹ്റൈനിലെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറോളം പ്രവാസിമലയാളികൾ പങ്കെടുത്തു. ഐ സി എഫ് ഇന്റർ നാഷ്ണൽ ഡെപ്യൂട്ടി പ്രസിഡണ്ട് കെ. സി. സൈനുദ്ധീൻ സഖാഫി ഉദ്ഘാടനം ചെയ്തു.

പരിശീലന സെഷന് ഡോ. മുഹമ്മദ് ശരീഫ് നേതൃത്വം നൽകി. കൃത്യമായ വ്യായാമം ശീലമാക്കിയാൽ ആരോഗ്യമു ള്ള മനസ്സും ശരീരവും ലഭിക്കു മെന്ന് അദ്ദേഹം പറഞ്ഞു. പ്രവാ സികളിൽ അധികപേരും അനി യന്ത്രിതമായ ഭക്ഷണ രീതിയും താളം തെറ്റിയ ഉറക്കവുമാണ് പിന്തുടരുന്നത്. നാം ക്ഷണിച്ചു വരുത്തുന്ന പല രോഗങ്ങൾ ക്കും പ്രതിവിധിയാണ് നിരന്ത രമായ വ്യായാമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏറ്റവും എളുപ്പത്തിൽ ചെയ്യാ വുന്ന ആക്ടിവിറ്റിയും മറ്റും ഉൾ പ്പെടുത്തിയ വ്യത്യസ്ത രീതിയാണ് ഫിറ്റ്‌ഫോർ പിന്തുടരുന്നത്. ബഹ്റൈനിലെ നാല്പത് കേന്ദ്രങ്ങളിലായി നിലവിൽ വന്ന ഫിറ്റ് ഫോർ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വ്യായാമക്കൂട്ടായ്മകൾ തുടർ ദിവസങ്ങളിൽ സജീവമാവും.

കെ. കെ. അബൂബക്കർ ലത്വീഫി, ശമീർ പന്നൂർ, സിയാദ് വളപട്ടണം, ഷംസുദ്ധീൻ പൂക്കയിൽ, അബ്ദുസ്സമദ് കാക്കടവ്, നൗഷാദ് മുട്ടുന്തല, നൗഫൽ മയ്യേരി, ഫൈസൽ ചെറുവണ്ണൂർ എന്നിവർ കിക്കോഫിന് നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ഇസാ ടൗൺ പാർക്ക് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു; 7,551 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഹരിത ഇടങ്ങളും കുട്ടികളുടെ കളിസ്ഥലവും; ഉദ്ഘാടനം നിർവ്വഹിച്ച് മുനിസിപ്പാലിറ്റി അണ്ടർസെക്രട്ടറി

ഇറാൻ റെവല്യൂഷണറി ഗാർഡുമായി ബന്ധമുള്ള ഭീകരസംഘടനാ കേസ്: പ്രതികൾക്ക് ജീവപര്യന്തം മുതൽ 15 വർഷം വരെ തടവ് ശിക്ഷ വിധിച്ച് ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി; 80 ലക്ഷം ദീനാറിലധികം കണ്ടുകെട്ടാൻ ഉത്തരവ്

error: Content is protected !!