മനാമ: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) ബഹ്‌റൈന്‍ ഉംറ സര്‍വീസിന് കീഴിലുള്ള ഉംറ സംഘത്തിന് യാത്രയയപ്പ് നല്‍കി. ശമീര്‍ സഖാഫിയുടെ നേതൃത്വത്തില്‍ 50 അംഗ സംഘമാണ് മനാമയില്‍ നിന്ന് യാത്ര പുറപ്പെട്ടത്.
ഐസിഎഫ് ബഹ്‌റൈന്‍ നാഷണല്‍ പ്രസിഡന്റ് കെകെ അബൂബക്കര്‍ ലത്വീഫി, ഉംറ സെല്‍ അംഗങ്ങളായ മുസ്ഥഫ ഹാജി കണ്ണപുരം, ഷംസുദ്ധീന്‍ പൂക്കയില്‍, നൗഫല്‍ മയ്യേരി, ഫൈസല്‍ ചെറുവണ്ണൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.









