small icons
small icons

നഴ്സറികളും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായുള്ള സ്‌കൂളുകളും നാളെ തുറക്കും

New Project - 2026-04-04T200239.563

മനാമ: നഴ്സറികള്‍, കിന്റര്‍ഗാര്‍ട്ടനുകള്‍, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്‌കൂളുകള്‍ എന്നിവ ഞായറാഴ്ച മുതല്‍ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അതേസമയം, മറ്റെല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ഓണ്‍ലൈന്‍ പഠനം തുടരും.

നേരത്തെ നടപ്പാക്കിയ മുന്‍കരുതല്‍ അടിയന്തര പ്രവര്‍ത്തന നടപടികള്‍ പുനപ്പരിശോധിച്ച ശേഷമാണ് ഈ തീരുമാനം. കുടുംബങ്ങള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കുന്നതിനൊപ്പം പ്രൈമറി വിദ്യാഭ്യാസത്തിലേക്കും പ്രത്യേക വിദ്യാഭ്യാസ സേവനങ്ങളിലേക്കുമുള്ള പ്രവേശനം ശക്തിപ്പെടുത്തുകയാണ് പുതുക്കിയ ക്രമീകരണങ്ങളിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.

അന്താരാഷ്ട്ര യോഗ്യതകളുമായി ബന്ധപ്പെട്ട പരീക്ഷകള്‍ നടത്തുന്നതിന് സ്വകാര്യ സ്‌കൂളുകള്‍ക്ക് അനുമതി നല്‍കുമെന്നും മന്ത്രാലയം സ്ഥിരീകരിച്ചു. വിദേശ പരീക്ഷാ ബോര്‍ഡുകളുമായി ധാരണയിലെത്തിയ ഫ്‌ലെക്‌സിബിള്‍ ചട്ടക്കൂടിന് കീഴിലായിരിക്കും ഇത് നടക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സര്‍ട്ടിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനും തടസ്സമില്ലാതെ പഠനത്തില്‍ മുന്നേറാനും ഇത് സഹായിക്കും.

പൊതു-സ്വകാര്യ സ്‌കൂളുകളിലെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും മറ്റെല്ലാ വിദ്യാര്‍ത്ഥികളും മന്ത്രാലയത്തിന്റെ അടുത്ത അറിയിപ്പ് വരുന്നത് വരെ ഓണ്‍ലൈന്‍ പഠനം തുടരണം. പുതിയ പദ്ധതി കുടുംബങ്ങള്‍ക്ക് കൂടുതല്‍ തിരഞ്ഞെടുപ്പുകള്‍ നല്‍കുന്നതോടൊപ്പം അന്താരാഷ്ട്ര യോഗ്യതകള്‍ക്കായി തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികളെ സഹായിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമ പറഞ്ഞു.

ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെ മൂല്യനിര്‍ണ്ണയ പ്രക്രിയകള്‍ കൃത്യമായി മുന്നോട്ട് കൊണ്ടുപോകുന്ന പൊതു-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഡോ. ജുമ അഭിനന്ദിച്ചു. മന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് സഹകരിക്കുന്ന സ്‌കൂള്‍ ജീവനക്കാര്‍ക്കും അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!