മനാമ: ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന സോഷ്യൽ സർവീസ് ലീഗിന്റെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾക്കായി ബാഡ്മിന്റൺ ഡബിൾസ് ടൂർണമെന്റ് സംഘടിപ്പിച്ചു. ഏപ്രിൽ 10 വെള്ളിയാഴ്ച ഇന്ത്യൻ ക്ലബിൽ വച്ചായിരുന്നു മത്സരം നടന്നത്.
ഇടവക വികാരി വന്ദ്യ സ്ലീബാ പോൾ കോറെപ്പിസ്ക്കോപ്പ വട്ടവേലിൽ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. സോഷ്യൽ സർവീസ് ലീഗ് സെക്രട്ടറി എൽദോ പി. പി സ്വാഗതം ആശംസിച്ചു. ചടങ്ങിൽ സെക്രട്ടറി ബെന്നി പി. മാത്യു, വൈസ് പ്രസിഡന്റ് സന്തോഷ് ആന്ഡ്രൂസ്, ട്രഷറർ ലിജോ കെ. അലക്സ്, ജോയിന്റ് സെക്രട്ടറി എബി പി. ജേക്കബ്, ജോയിന്റ് ട്രഷറർ സിബു ജോൺ എന്നിവർ പങ്കെടുത്തു. മാനേജിങ് കമ്മറ്റി ഭാരവാഹികളായ ഡോളി ജോർജ്, ജെറിൻ ടോം പീറ്റർ, ബിജു തേലപ്പിള്ളി, ബിനു മോൻ ജേക്കബ്, വിജു ഏലിയാസ്, സുബിൻ തോമസ്, എക്സ് ഓഫീഷ്യോ മനോഷ് കോര എന്നിവരും സന്നിഹിതരായിരുന്നു. ജോയിന്റ് സെക്രട്ടറി ജോമോൻ മാത്യു കൃതജ്ഞത രേഖപ്പെടുത്തി.
അഞ്ച് കാറ്റഗറികളിലായി എൺപതിലേറെ താരങ്ങൾ ടൂർണമെന്റിൽ മാറ്റുരച്ചു. വിവിധ വിഭാഗങ്ങളിലെ വിജയികൾ താഴെ പറയുന്നവരാണ്:
-
അണ്ടർ 12: ആൻ മരിയ ബിജു – ഹബേൽ കുര്യൻ അലക്സ്
-
അണ്ടർ 18: ആൻജോ ജോസ് – ഹെലേന സൂസൻ അലക്സ്
-
മിക്സ് ഡബിൾസ്: റെയ്സൺ വർഗീസ് – ബിന്ദു ആൻസൺ
-
മെൻസ് ഡബിൾസ്: നിബു തോമസ് – റെയ്സൺ വർഗീസ്
-
മാസ്റ്റേഴ്സ് ഡബിൾസ്: റോബി മാത്യു ഈപ്പൻ – ജോവറ്റ് സി. ജോസ്
ബഹ്റൈൻ ഏഷ്യ ഇന്റർനാഷണൽ റഫറി ഷാനിൽ അബ്ദുൾ റഹീം, മാച്ച് കൺട്രോളർ ഷിഹിൽ നാസ്, അമ്പയർമാരായ റഷീദ് എസ്. എ, ഫൈസൽ എം. സി, ദാൻ ശ്യാം എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. ടൂർണമെന്റ് കമ്മറ്റി ഭാരവാഹികളായ പ്രജീഷ് ജോൺ തരകൻ, സീജോ ജോൺ, റോബി മാത്യു ഈപ്പൻ, ഡോളി ജോർജ്, ബിജു പി. മാത്യു എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.









