small icons
small icons

അൽ ഫുർഖാൻ സെൻ്റെറിൻ്റെ ആഭിമുഖ്യത്തിൽ ഈദ് ടൂർ സംഘടിപ്പിച്ചു

New Project

മനാമ: അൽ ഫുർഖാൻ സെൻ്റെറിൻ്റെ ആഭിമുഖ്യത്തിൽ ഈദ് ടൂർ സംഘടിപ്പിച്ചു. ഈദ് അവധി ദിനത്തിൽ  അൽ ഫുർഖാൻ പ്രവർത്തകർ, മദ്രസ്സ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്ത ഈദ് ടൂറിൻ്റെ ഭാഗമായി ബഹ്‌റൈനിലെ ചരിത്ര പ്രധാന്യമുള്ള സ്ഥലങ്ങൾ, വിനോദ കേന്ദ്രങ്ങൾ എന്നിവിടങ്ങൾ സന്ദർശിച്ചു.

രണ്ട് ബസ്സുകളിലായി രാവിലെ ദിയാർ അൽ മുഹറഖിലെ സൂക്ക് ബറാഹയിൽ നിന്നും  യാത്ര ആരംഭിച്ച ടൂർ  സംഘം ഖലാത്ത് അൽ ബഹ്‌റൈൻ സൈറ്റ് മ്യൂസിയം, ബഹ്റൈൻ ഫോർട്ട്,  ഷെയ്ക്ക് സൽമാൻ ബിൻ അഹമദ് ഫോർട്ട് എന്നിവ സന്ദർശിച്ച ശേഷം, വൈകുന്നേരം ബുദയ്യ ബീച്ചിൽ വിനോദ പരിപാടികളോടു കൂടി രാത്രി 9 മണിക്ക് മറാസ്സി ഗല്ലേറിയയിൽ അവസാനിപ്പിച്ചു.

വിജ്ഞാനവും വിനോദവും കോർത്തിണക്കിയ ഈ പരിപാടിക്ക് അൽ ഫുർഖാൻ പ്രോഗ്രാം കോർഡിനേറ്റർ അബ്ദുൾ സലാമിൻ്റെ നേതൃത്വത്തിൽ  മുബാറക്ക് വി.കെ, യൂസുഫ് കെ.പി, അബ്ദുള്ള പുതിയങ്ങാടി, സബീല യുസുഫ്, സീനത്ത് മുഹമ്മദ്, ഉമ്മുകുൽസു എന്നിവർ നിയന്ത്രിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!