small icons
small icons

സീറോ മലബാർ സൊസൈറ്റി സെന്റ് തോമസ് ദിനാഘോഷവും എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡ് ദാനവും സംഘടിപ്പിച്ചു

New Project (7)

മനാമ: സീറോ മലബാർ സൊസൈറ്റിയുടെ (സിംസ്) ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ അപ്പസ്തോലനായ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ ആഘോഷവും എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡ് ദാനവും പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. ബഹറിൻ തിരുഹൃദയ ദേവാലയ (Sacred Heart Church) റെക്ടറും വികാരിയുമായ റവ. ഫാ. ഫ്രാൻസിസ് പടവുപുരക്കൽ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള ‘സിംസ് എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡ്’ വിതരണം പ്രശസ്ത വിദ്യാഭ്യാസ വിദഗ്ദ്ധനും “ബോണീസ് ക്ലാസ് റൂം” ഡയറക്ടറും ഇന്ത്യൻ സ്കൂൾ ഭരണസമിതി അംഗവുമായ ബോണി ജോസഫ് നിർവ്വഹിച്ചു.

തുടർന്ന്, 40 വർഷത്തെ നീണ്ട ബഹറിൻ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സിംസ് മുൻ ബോർഡ് അംഗം ജെയിംസ് ജോസഫിനും കുടുംബത്തിനും ചടങ്ങിൽ വെച്ച് ഊഷ്മളമായ യാത്രയയപ്പ് നൽകി. റവ. ഫാ. ഫ്രാൻസിസ് പടവുപുരക്കൽ ജെയിംസ് ജോസഫിന് സൊസൈറ്റിയുടെ സ്നേഹോപഹാരമായി മൊമെന്റോ നൽകി ആദരിച്ചു. ജെയിംസിന്റെ സഹധർമ്മിണി ബീനാമോൾ ജെയിംസിനെ സിംസ് ലേഡീസ് വിങ് വൈസ് പ്രസിഡന്റ് ജിൻസി ലിയോൺസ് പൊന്നാടയണിയിച്ചു. ജെയിംസ് ജോസഫ് സിംസിന് നൽകിയ വിലപ്പെട്ട സേവനങ്ങളെ ചെയർമാൻ ബെന്നി വർഗീസ് കൃതജ്ഞതയോടെ അനുസ്മരിച്ചു.

സിംസ് പ്രസിഡന്റ് പി.ടി. ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി നെൽസൺ വർഗീസ് സ്വാഗതവും, ജോയിന്റ് സെക്രട്ടറി ജോബി ജോസഫ് നന്ദിയും പ്രകാശിപ്പിച്ചു. സൊസൈറ്റി ഭരണസമിതി അംഗങ്ങളായ ജേക്കബ് വാഴപ്പള്ളി, ജെയ്സൺ മഞ്ഞളി, ഷാജി സെബാസ്റ്റ്യൻ, സോബിൻ ജോസ്, ലേഡീസ് വിങ് ഭാരവാഹികളായ മേരി രഞ്ജിത്ത്, ഷീന തോമസ്‌, ജെനിറ്റ് ഷിനോയ്, ഐശ്വര്യ ജാക്ക്സൺ തുടങ്ങിയവർ പരിപാടികൾക്ക് വിജയകരമായ നേതൃത്വം നൽകി. ചടങ്ങിന്റെ ഭാഗമായി സിംസ് അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും തുടർന്ന് സ്നേഹവിരുന്നും ഒരുക്കിയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!