small icons
small icons

മാതാ അമൃതാനന്ദമയി സേവാ സമിതി ബഹ്‌റൈൻ സംഘടിപ്പിക്കുന്ന 12-ാമത് കർക്കടക വാവുബലി (പിതൃതർപ്പണം) ഓഗസ്റ്റ് 12-ന്

vavubali

മനാമ: മാതാ അമൃതാനന്ദമയി സേവാ സമിതി (MASS) ബഹ്‌റൈൻ സംഘടിപ്പിക്കുന്ന 12-ാമത് കർക്കടക വാവുബലി (പിതൃതർപ്പണം) 2026 ഓഗസ്റ്റ് 12 ബുധനാഴ്ച നടക്കും. പുലർച്ചെ 4:00 മണി മുതൽ രാവിലെ 6:00 മണി വരെയാണ് ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ 12 വർഷമായി ബഹ്‌റൈനിലെ പ്രവാസി ഭാരതീയർക്കായി ശാസ്ത്രീയവും വൈദികവുമായ ആചാരവിധികളോടെ മാതാ അമൃതാനന്ദമയി സേവാ സമിതി കർക്കടക വാവുബലി സംഘടിപ്പിച്ചു വരുന്നു. പൂർവ്വികരുടെ ആത്മാക്കൾക്ക് ശാന്തി ലഭിക്കുന്നതിനും അനുഗ്രഹം തേടുന്നതിനുമായി നൂറുകണക്കിന് ഭക്തരാണ് എല്ലാ വർഷവും ഈ വിശുദ്ധ ചടങ്ങിൽ പങ്കാളികളാകുന്നത്.

മുൻകൂർ രജിസ്‌ട്രേഷൻ നിർബന്ധം:

ചടങ്ങുകൾ സുഗമമായി നടത്തുന്നതിനും സമയക്രമം പാലിക്കുന്നതിനുമായി മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമായിരിക്കും തർപ്പണം അർപ്പിക്കാൻ അവസരമുണ്ടായിരിക്കുക.

ലഭ്യമായ സമയക്രമങ്ങൾ:

  • പുലർച്ചെ 4:00 AM

  • പുലർച്ചെ 4:30 AM

  • രാവിലെ 5:00 AM

  • രാവിലെ 5:30 AM

പങ്കെടുക്കാൻ താല്പര്യമുള്ളവർ https://tinyurl.com/massvavubali എന്ന ഓൺലൈൻ ലിങ്ക് വഴിയോ താഴെ കാണുന്ന വാട്ട്‌സ്ആപ്പ് നമ്പറുകൾ വഴിയോ രജിസ്റ്റർ ചെയ്യാവുന്നതാണ്. ആവശ്യമായ ക്രമീകരണങ്ങൾ കൃത്യമായി നടത്തുന്നതിനായി എല്ലാ ഭക്തജനങ്ങളും എത്രയും വേഗം രജിസ്‌ട്രേഷൻ പൂർത്തിയാക്കണമെന്ന് ബഹ്‌റൈൻ കോഓർഡിനേറ്റർ സുധീർ തിരുനിലത്ത് അഭ്യർത്ഥിച്ചു.

  • വാട്ട്‌സ്ആപ്പ് രജിസ്‌ട്രേഷന്: (+973) 39339818, 34143147, 33979494, 35039167, 39461746

  • ഇമെയിൽ: massbahrain@gmail.com

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!