small icons
small icons

ബഹ്‌റൈനിൽ സ്വർണ്ണവിലയിൽ വൻ കുതിച്ചുചാട്ടം; ഗ്രാമിന് 3 ദിനാറോളം വർദ്ധിച്ചു

gold rate

മനാമ: അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവിലയിലുണ്ടായ വൻ വർദ്ധനവിനെ തുടർന്ന് ബഹ്‌റൈനിലും സ്വർണ്ണവില റെക്കോർഡ് ഉയരത്തിലേക്ക്. കഴിഞ്ഞ ഒരു ആഴ്ചയ്ക്കിടെ ഗ്രാമിന് ഏകദേശം 3 ബഹ്‌റൈൻ ദിനാറിന്റെ (BD) വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്തെ പ്രമുഖ ജുവലറികളിൽ 21 കാരറ്റ് സ്വർണ്ണത്തിന്റെ വില ഗ്രാമിന് 46  ദിനാർ കടന്നു.

ആഗോള വിപണിയിൽ ട്രോയ് ഔൺസിന് സ്വർണ്ണവില $4,300 കടന്ന് ഏഴ് ആഴ്ചത്തെ ഏറ്റവും ഉയർന്ന നിരക്കായ $4,341.69 ലെത്തിയതാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. ആഴ്ചയിലെ മൊത്തം വർദ്ധനവ് 7 ശതമാനമാണ്. യു.എസ് തൊഴിൽ കണക്കുകളിലെ ഇടിവും ഡോളറിന്റെ മൂല്യത്തകർച്ചയും പലിശ നിരക്ക് കുറയാനുള്ള സാധ്യതകളുമാണ് അന്താരാഷ്ട്ര തലത്തിൽ സ്വർണ്ണവില കുതിച്ചുയരാൻ കാരണമായത്. കൂടാതെ ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങളും മേഖലയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങളും നിക്ഷേപകരെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ്ണത്തിലേക്ക് ആകർഷിച്ചു.

നിലവിൽ പണിക്കാതളും മറ്റ് നികുതികളും കൂടാതെ 24 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് ഏകദേശം 52.5 ദിനാറും 21 കാരറ്റ് സ്വർണ്ണത്തിന് 45.9 ദിനാറുമാണ് അടിസ്ഥാന വില കണക്കാക്കുന്നത്.

സ്വർണ്ണവില പെട്ടെന്ന് ഉയർന്നത് ഉപഭോക്താക്കളുടെ വാങ്ങൽ രീതിയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് വിപണി വിദഗ്ദ്ധർ വ്യക്തമാക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!