small icons
small icons

ഇന്ത്യൻ ക്ലബ്ബിൽ 80-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

New Project (14)

മനാമ: ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനം ബഹ്‌റൈൻ ഇന്ത്യൻ ക്ലബ്ബിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു. ആഗസ്റ്റ് 15 രാവിലെ 6:30-ന് ക്ലബ്ബ് പരിസരത്ത് നടന്ന ലളിതമായ പതാകയുയർത്തൽ ചടങ്ങോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. രാവിലെ നടന്ന ചടങ്ങിൽ നൂറിലധികം പ്രവാസികൾ പങ്കെടുത്തു.

ക്ലബ്ബ് ഭാരവാഹികൾ, പ്രമുഖ അംഗങ്ങൾ, സമ്മർ ക്യാമ്പിലെ കുട്ടികളും രക്ഷിതാക്കളും ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തിച്ചേർന്നിരുന്നു. ക്ലബ്ബ് വളപ്പിൽ ത്രിവർണ്ണ പതാകയുയർത്തിയതിന് പിന്നാലെ പ്രവാസികൾ ഒന്നടങ്കം ദേശീയഗാനം ആലപിച്ചു.

ജനറൽ സെക്രട്ടറി അനിൽകുമാർ ആർ. ചടങ്ങിൽ സ്വാഗതം ആശംസിച്ചു. ക്ലബ്ബ് പ്രസിഡന്റ് ജോസഫ് ജോയ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ആഘോഷ ചടങ്ങുകൾക്ക് ശേഷം നടന്ന വിഭവസമൃദ്ധമായ പ്രഭാതഭക്ഷണത്തോടെയാണ് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് സമാപനമായത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!