small icons
small icons

കെ.സി.എയിൽ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ദേശീയപതാക ഉയർത്തലോടെ തുടക്കം; സമാപനവും സാംസ്കാരിക സമ്മേളനവും ഓഗസ്റ്റ് 21-ന്

New Project (21)

മനാമ: ഭാരതത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് കേരള കാത്തലിക് അസോസിയേഷൻ (കെ.സി.എ) പ്രൗഢോജ്വല തുടക്കം കുറിച്ചു. കെ.സി.എ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ രാവിലെ 6:30-ന് പ്രസിഡന്റ് ജോൺ ദേശീയപതാക ഉയർത്തി. എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളും പ്രമുഖ സാമുദായിക നേതാക്കളും അംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങളെ അനുസ്മരിക്കുകയും ആദരവ് അർപ്പിക്കുകയും ചെയ്തു.

ആഘോഷപരിപാടികളുടെ ഔദ്യോഗിക സമാപനവും സാംസ്കാരിക സമ്മേളനവും 2026 ഓഗസ്റ്റ് 21 വെള്ളിയാഴ്ച കെ.സി.എ അങ്കണത്തിൽ വെച്ച് നടക്കും. ഭാരതത്തിന്റെ വൈവിധ്യമാർന്ന സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയോടെയായിരിക്കും വൈകുന്നേരത്തെ ആഘോഷങ്ങൾക്ക് തുടക്കമാകുക.

തുടർന്ന് നടത്തുന്ന സ്വാതന്ത്ര്യദിന സാംസ്കാരിക സമ്മേളനത്തോടൊപ്പം, കെ.സി.എ സമ്മർ ക്യാമ്പിന്റെ ഗ്രാൻഡ് ഫിനാലെയും വരാനിരിക്കുന്ന ഓണാഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനവും ഒരേ വേദിയിൽ അരങ്ങേറും.

വരുംദിവസങ്ങളിൽ നടക്കുന്ന വിപുലമായ ആഘോഷപരിപാടികളിലേക്ക് എല്ലാ അംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും സ്വാഗതം ചെയ്യുന്നതായി കെ.സി.എ ഭാരവാഹികൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!