small icons
small icons

വേനൽക്കാലത്ത് ഉയർന്ന വൈദ്യുതി ബിൽ ഭാരമാകുന്നു; ഇളവുകൾക്കായി ബഹ്‌റൈൻ പാർലമെന്റിൽ നിർദ്ദേശം!

New Project (10)

ഷാഫി മുഹമ്മദ്

മനാമ: കടുത്ത വേനൽച്ചൂടിൽ വലയുന്ന ബഹ്‌റൈനിലെ സാധാരണക്കാർക്ക് ആശ്വാസമായി വൈദ്യുതി ബില്ലുകളിൽ ഇളവ് നൽകണമെന്ന് പാർലമെന്റിൽ ആവശ്യം. വേനൽക്കാലത്ത് എയർ കണ്ടീഷണറുകളുടെ അമിത ഉപയോഗം മൂലം ഉയരുന്ന വൈദ്യുതി ബില്ലുകളുടെ ഭാരം കുറയ്ക്കാനായി പ്രത്യേക സംവിധാനം കൊണ്ടുവരണമെന്ന് എം.പി ഹസൻ ഇബ്രാഹിം ഹസൻ നിർദ്ദേശിച്ചു.

ബഹ്‌റൈനിലെ കാലാവസ്ഥയിൽ എയർ കണ്ടീഷണർ ആഡംബരമല്ലെന്നും മറിച്ച് അത്യാവശ്യ ഘടകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വദേശികളുടെ വീടുകളിലെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനൊപ്പം സൗരോർജ്ജത്തിന്റെ ഉപയോഗവും ഊർജ്ജക്ഷമതയുള്ള ഗാർഹിക ഉപകരണങ്ങളുടെ ഉപയോഗവും പ്രോത്സാഹിപ്പിക്കുന്ന രീതിയിലാവണം നടപടികൾ രൂപീകരിക്കേണ്ടത്.

നിലവിൽ സ്വദേശികളുടെ ആദ്യത്തെയും രണ്ടാമത്തെയും സ്ലാബുകളിലെ നിരക്കുകളിൽ മാറ്റം വരുത്തിയിട്ടില്ലെങ്കിലും, സബ്‌സിഡിയില്ലാത്ത വിഭാഗങ്ങൾക്ക് 2026 ജനുവരി മുതൽ യൂണിറ്റിന് 29 ഫിൽസിൽ നിന്ന് 32 ഫിൽസായി വർദ്ധിപ്പിച്ചിരുന്നു. പുതിയ നിർദ്ദേശം പാർലമെന്റ് പാസാക്കിയ ശേഷം തുടർനടപടികൾക്കായി സർക്കാരിലേക്ക് സമർപ്പിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!