small icons
small icons

കുട്ടികളിൽ ആശയ വിനിമയം പ്രോത്സാഹിപ്പിക്കുക: അജ്മൽ സി

New Project (18)
മനാമ: കുട്ടികളിൽ  ഉയർന്ന ആത്മാഭിമാനവും ആത്മവിശ്വാസവും വർധിപ്പിക്കാനും ചടുല വികാരങ്ങളെ നിയന്ത്രിക്കാനുള്ള മികച്ച കഴിവ് ലഭ്യമാക്കാനും പഠനത്തിലും സ്വന്തം കാര്യങ്ങളിലും മികച്ച വിജയം കൈവരിക്കാനും പരമ്പരാഗത നിയന്ത്രണങ്ങൾ ഒഴിവാക്കി ഉയർന്ന സ്നേഹവും അതോടൊപ്പം അനുസരണയും പഠിപ്പിക്കുന്ന പാരന്റിങ് രീതിയാണ് രക്ഷിതാക്കൾ അവലംബിക്കേണ്ടതെന്ന് പ്രമുഖ കരിയർ ഗൈഡൻസ് സ്പെഷ്യലിസ്റ്റും എക്സ് & വൈ ലേർണിംഗ് സെന്റർ സി.ഇ ഓ യുമായ അജ്മൽ സി സൂചിപ്പിച്ചു.
ജെൻ ആൽഫാ, ജെൻ സി കുട്ടികളിൽ പഴയ കാലത്തെ കഠിനവും കടുപ്പമേറിയതുമായ നിയന്ത്രണ നിയമങ്ങൾ വിലപ്പോവില്ലെന്നും, ഇന്നത്തെ കുട്ടികൾ സോഷ്യൽ മീഡിയയിൽ നിന്നും മറ്റു ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകളിൽ നിന്നും സാങ്കേതിക വിവരങ്ങൾ കരസ്ഥമാക്കി പല മേഖലകളിലും ചിലപ്പോൾ രക്ഷിതാക്കളെക്കാളും, അധ്യാപകരേക്കാളും മികച്ചു നിൽക്കുന്നവരാണെന്നും, അതിനാൽ ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കുന്നതും, തെറ്റുകൾക്ക് കഠിന ശിക്ഷ നൽകുന്ന രീതികളും മാറ്റേണ്ടതുണ്ടെന്നും കൃത്യമായ ഉപദേശ നിർദ്ദേശങ്ങളിലൂടെയും ചർച്ചകളിലൂടെയും മാത്രമേ ഇന്നത്തെ തലമുറയുടെ വിശ്വാസ്യത രക്ഷിതാക്കൾക്ക് പോലും നേടിയെടുക്കാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റയ്യാൻ സ്റ്റഡി സെന്റർ സംഘടിപ്പിച്ച ‘ഫ്യൂച്ചർ ലൈറ്റ്‌സ് 3.0 എന്ന പരിപാടിയിൽ പാരന്റിംഗ് സെഷൻ കൈകാര്യം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റയ്യാൻ സെന്ററിൽ നിന്നും പഠനം പൂർത്തിയാക്കി പോകുന്ന കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റും പുരസ്കാരങ്ങളും അജ്മൽ വിതരണം ചെയ്തു.

പ്രോഗ്രാം കൺവീനർ അബ്ദു സലാം പരിപാടി ഉദ്‌ഘാടനം ചെയ്തു. തൗസീഫ് അഷ്‌റഫ്, ഫക്രുദ്ദീൻ അലി അഹ്‌മദ്‌, അബ്ദുൽ ഗഫൂർ എന്നിവർ സമ്മാനദാനം നിയന്ത്രിച്ചു. റയ്യാൻ സ്റ്റഡി സെന്റർ രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി തയാർ ചെയ്ത വെബ് സൈറ്റ് നഫ്സിന് വിശദീകരിച്ചു. ഇസ്‌ലാം പഠിപ്പിച്ച ചികിത്സാ രീതികളും ഭക്ഷണ ക്രമീകരണങ്ങളും ആരാധനാ ക്രമങ്ങളും  നാം കൃത്യമായി  പിന്തുടരുകയാണെങ്കിൽ  ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ സാധിക്കുമെന്ന് പൂർവ വിദ്യാർത്ഥി ഖത്തറിൽ നിന്നെത്തിയ അബ്ദുൽ വാഹിദ് യാക്കൂബ് സൂചിപ്പിച്ചു.
മിൻഹാ അബ്ദുൽ സലാം, വിദാദ് അബ്ദുൽ ലത്തീഫ്, ഹയ അബ്ദുൽ ഗഫൂർ എന്നീ വിദ്യാർത്ഥികൾ റയ്യാൻ സെന്ററിലെ അവരുടെ വിദ്യാർത്ഥി അനുഭവങ്ങൾ പങ്കുവെച്ചു.
പ്രിൻസിപ്പൽ അബ്ദു ലത്തീഫ് ചാലിയം ഭാവി പരിപാടികളെക്കുറിച്ചും, വൈസ് പ്രിൻസിപ്പൽ കുട്ടികളിൽ ഇസ്‌ലാമിക ബോധം വളർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു. എഡ്യൂക്കേഷൻ സെക്രട്ടറി സാദിഖ് ബിൻ യഹ്‌യ നന്ദി  പറഞ്ഞു.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!