small icons
small icons

ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി ഗുദൈബിയ ഏരിയ യൂണിറ്റ് പുനഃസംഘടിപ്പിച്ചു

New Project (12)

മനാമ: ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി അരുവിപ്പുറം എന്ന് നാമകരണം ചെയ്ത ഗുദൈബിയ ഏരിയ യൂണിറ്റിന്റെ പുനഃസംഘടനയും ഉദ്ഘാടന ചടങ്ങും പ്രൗഢഗംഭീരമായ പരിപാടികളോടെ നടന്നു. ​ഗുദൈബിയ യൂണിറ്റ് അംഗങ്ങൾ ആലാപനം ചെയ്ത ദൈവദശകത്തോടെ ചടങ്ങുകൾക്ക് തുടക്കമായി. തുടർന്ന് ശ്രീനിക അനീഷ് അവതരിപ്പിച്ച പൂജ ഡാൻസ് അരങ്ങേറി.

​ഏരിയ യൂണിറ്റ് ആക്റ്റിംഗ് സെക്രട്ടറി ശ്രീ. ദിലീപ് കുമാർ സ്വാഗതപ്രസംഗവും, കൺവീനർ ശ്രീ. ഉല്ലാസ് ശശിധരൻ അധ്യക്ഷപ്രസംഗവും നടത്തി. ചടങ്ങിലെ മുഖ്യാതിഥിയായ ശ്രീ. രഘു പ്രകാശ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിക്കുകയും ഉദ്ഘാടന പ്രസംഗം നടത്തുകയും ചെയ്തു. ചടങ്ങിൽ മുഖ്യാതിഥിയെ പൊന്നാട അണിയിച്ച് ആദരിച്ചു.

​എസ്.എൻ.സി.എസ് ചെയർമാൻ ശ്രീ. സുനീഷ് സുശീലൻ, ജനറൽ സെക്രട്ടറി ശ്രീ. പ്രകാശ് കെ.പി, ഏരിയ യൂണിറ്റ് കോർഡിനേറ്റർ ശ്രീ. സുരേഷ് ബാബു എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. ബി.ഒ.ഡി കോർഡിനേറ്റർ ശ്രീ. സന്തോഷ് കുമാർ ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി.

​പൊതുസമ്മേളനത്തിനു ശേഷം നടന്ന സാംസ്കാരിക പരിപാടിയിൽ ആരാധ്യ ജിജേഷ് അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസ് ശ്രെദ്ധേയമായി കലാപരിപാടികൾ അവതരിപ്പിച്ചവർക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു. തുടർന്ന് ‘ടീം ധ്വനി’ അവതരിപ്പിച്ച സംഗീത സന്ധ്യയും പ്രസാദ വിതരണത്തോടെ പരിപാടികൾ സമാപിക്കുകയും ചെയ്തു.സന്ധ്യ ബിലോജ് പരിപാടിയുടെ മുഖ്യ അവതാരകയായിരുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!