small icons
small icons

ബഹ്‌റൈൻ വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താൻ ശ്രമം; വിവിധ രാജ്യക്കാരായ 8 പേർ അറസ്റ്റിൽ

New Project

മനാമ: രാജ്യത്തേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം. ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആന്റ് ഫോറൻസിക് സയൻസിന് കീഴിലുള്ള ആന്റി നാർക്കോട്ടിക്സ് ഡയറക്ടറേറ്റും ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ട് കസ്റ്റംസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് 235,500 ബഹ്‌റൈൻ ദിനാർ വിപണിമൂല്യമുള്ള 17 കിലോഗ്രാമിലധികം മയക്കുമരുന്നുമായി വിവിധ രാജ്യക്കാരായ എട്ട് പേർ പിടിയിലായത്.

സമൂഹത്തെ ലഹരി വിപത്തിൽ നിന്ന് സംരക്ഷിക്കുന്നതിന്റെ ഭാഗമായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. രണ്ട് വ്യത്യസ്ത കേസുകളിലായാണ് ഇവർ പിടിയിലായത്. ചിലരെ വിമാനത്താവളത്തിൽ വെച്ചും മറ്റുചിലരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വെച്ചും കൈവശമുണ്ടായിരുന്ന മയക്കുമരുന്നുമായി പിടികൂടുകയായിരുന്നു. തുടർനടപടികൾക്കായി കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

ലഹരിക്കെതിരായ പോരാട്ടത്തിൽ പൊതുജനങ്ങളുടെ പിന്തുണയും പങ്കാളിത്തവും വളരെ പ്രധാനമാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓർമ്മിപ്പിച്ചു. മയക്കുമരുന്നുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ 996 എന്ന ഹോട്ട്‌ലൈൻ നമ്പറിലോ 996@interior.gov.bh എന്ന ഇമെയിൽ വഴിയോ വിവരം അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. വിവരം നൽകുന്നവരുടെ പേരുവിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!