small icons
small icons

രുചിയുടെയും കലയുടെയും സാഗരമായി കേരളീയ സമാജം; ‘രുചിമേള 2026’ വൻ വിജയമാക്കി ബഹ്‌റൈൻ പ്രവാസലോകം

New Project (31)

മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ (BKS) ‘ശ്രാവണം 2026’ ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘രുചിമേള 2026’ ജനപങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും വൻ വിജയമായി മാറി. വൈകുന്നേരം 4 മണിക്ക് ആരംഭിച്ച് രാത്രി 11 മണി വരെ നീണ്ടുനിന്ന ആഘോഷങ്ങളിൽ അയ്യായിരത്തോളം  പ്രവാസികളാണ് പങ്കെടുത്തത്.

തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലെ നാടൻ ഭക്ഷണവിഭവങ്ങൾ അണിനിരന്ന സ്റ്റാളുകളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പരിപാടിയുടെ ഭാഗമായി നടന്ന പ്രത്യേക സംഗമത്തിൽ സി.പി. വർഗീസ്, റഹീം വാവകുഞ്ഞ്, സച്ചിൻ സ്റ്റീഫൻ, രൂപേഷ്, എബിൻ, സുരേഷ്, ഡോ. രാഹുൽ അബ്ബാസ്, ഡോ. ഡേവിസ്, അഡ്വ. വി.കെ. തോമസ്, ഡോ. ബാബു രാമചന്ദ്രൻ, ഡോ. ഗോപിനാഥ് മേനോൻ, രാജ പാണ്ഡ്യൻ, ലോഹിദാസ് തുടങ്ങി സാംസ്‌കാരിക-വ്യാപാര രംഗത്തെ പ്രമുഖർ പങ്കെടുത്തു.

ഗായിക അഞ്ചു ജോസഫിന്റെ മ്യൂസിക് ബാൻഡ്, രാജ് കലേഷ് – ഹരീഷ് മേനോൻ ടീമിന്റെ അവതരണം, രമ്യ ബിനോജിന്റെ നേതൃത്വത്തിൽ കുട്ടികളും മുതിർന്നവരും അണിനിരന്ന ഫ്ലാഷ് മോബ്, അജയ് ഘോഷിന്റെ തത്സമയ ലൈവ് പെയിന്റിംഗ് എന്നിവ മേളയ്ക്ക് മിഴിവേകി.

കൺവീനർ വിനോദ് ഉത്തമൻ, ജോയിന്റ് കൺവീനർമാരായ അജിത രാജേഷ്, ജോംസൺ, ജോജി ജേക്കബ്, അശോകൻ എ.കെ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റിയെ ഭാരവാഹികൾ അഭിനന്ദിച്ചു. സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ, ശ്രാവണം കൺവീനർ ഹരികൃഷ്ണൻ ബി. നായർ, എക്സ് ഒഫീഷ്യോ രാജീവ് പി. മാത്യു, മറ്റ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ, വോളന്റിയർമാർ, സ്പോൺസർമാർ, മാധ്യമപ്രവർത്തകർ എന്നിവർക്ക് സംഘാടക സമിതി നന്ദി അറിയിച്ചു. മേളയിലെ മികച്ച സ്റ്റാളുകൾക്കുള്ള പുരസ്‌കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!