small icons
small icons

ആവേശച്ചുവടുകളോടെ ‘ശ്രാവണം 2026’; ഫ്ലാഷ് മോബ് മത്സരത്തിൽ ‘ടീം താളം’ ജേതാക്കൾ

New Project (40)

മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ‘ശ്രാവണം 2026’ ഓണാഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 5-ന് സംഘടിപ്പിച്ച ഫ്ലാഷ് മോബ് മത്സരം സംഗീതത്തിന്റെയും നൃത്തത്തിന്റെയും ചടുലമായ ചുവടുകളോടെ വൻ വിജയമായി മാറി. നിറഞ്ഞ ജനപങ്കാളിത്തത്തോടെ നടന്ന മത്സരത്തിൽ മാറ്റുരച്ച എട്ട് ടീമുകളിൽ ‘ടീം താളം’ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

മത്സരത്തിൽ ‘ഓറിയൻസ്’ (Aurians) രണ്ടാം സ്ഥാനവും, ‘ഡി.ജെ ഡാൻസ് ക്ലബ്ബ്’ (DJ Dance Club), ‘ഫിനിക്സ് അവഞ്ചേഴ്‌സ്’ (Phoenix Avengers) എന്നീ ടീമുകൾ മൂന്നാം സ്ഥാനവും പങ്കിട്ടു. വ്യത്യസ്തമായ പ്രമേയങ്ങളും ചടുലമായ അവതരണ മികവും കൊണ്ട് ഓരോ ടീമും കാണികളുടെ പ്രശംസ പിടിച്ചുപറ്റി.

തൊണ്ണൂറുകളിലെ ജനപ്രിയ ഗാനങ്ങൾ കോർത്തിണക്കി ‘ക്ലാസിക് കോർഡ്സ് ബഹ്‌റൈൻ’ അവതരിപ്പിച്ച ഗാനമേള പരിപാടിക്ക് കൂടുതൽ മാറ്റുകൂട്ടി. സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപ്പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ശ്രാവണം ജനറൽ കൺവീനർ ഹരികൃഷ്ണൻ ബി. നായർ എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ സമ്മാനിച്ചു.

കൺവീനർ സാരംഗി ശശിധർ, ജോയിന്റ് കൺവീനർമാരായ വിൻസി ബോണി, രാഗേഷ് രാജപ്പൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ വിജയകരമായി സംഘടിപ്പിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!