small icons
small icons

ജി.ഡി.പിയിലെ വ്യാപാര മിച്ചത്തിൽ അറബ് ലോകത്ത് ബഹ്‌റൈൻ ഒന്നാമത്; മികച്ച സാമ്പത്തിക മുന്നേറ്റമെന്ന് റിപ്പോർട്ട്

bahrain

മനാമ: 2025-ലെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിലെ  വ്യാപാര മിച്ചത്തിൽ അറബ് രാജ്യങ്ങളിൽ ബഹ്‌റൈൻ ഒന്നാം സ്ഥാനം നേടി. മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ 33.2 ശതമാനമാണ് ബഹ്‌റൈൻ രേഖപ്പെടുത്തിയ വ്യാപാര മിച്ചം. ലോക വ്യാപാര സംഘടന, അന്താരാഷ്ട്ര നാണയ നിധി എന്നിവയുടെ കണക്കുകൾ അടിസ്ഥാനമാക്കിയുള്ള പഠനത്തിലാണ് ഈ നേട്ടം വ്യക്തമായത്.

പട്ടികയിൽ ബഹ്‌റൈന് പിന്നിലായി യു.എ.ഇ (27.8%), ലിബിയ (24.1%), ഖത്തർ (19.5%) എന്നീ രാജ്യങ്ങൾ യഥാക്രമം അടുത്ത സ്ഥാനങ്ങളിൽ ഇടംപിടിച്ചു. രാജ്യത്ത് ഇറക്കുമതി ചെയ്യുന്നതിനേക്കാൾ വലിയ തോതിൽ ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് കയറ്റുമതി ചെയ്യാൻ സാധിച്ചതാണ് ബഹ്‌റൈന്റെ ഈ ചരിത്രപരമായ നേട്ടത്തിന് കാരണം. ഇത് രാജ്യത്തിന്റെ ബാഹ്യ സാമ്പത്തിക മേഖലയുടെ കരുത്തും മികച്ച വ്യാപാര ശേഷിയുമാണ് വ്യക്തമാക്കുന്നത്.

എണ്ണയിതര മേഖലകളുടെ ശക്തമായ പ്രകടനം, എണ്ണവിലയിലെ വ്യതിയാനങ്ങൾ, പുനർകയറ്റുമതി എന്നിവയാണ് ഈ ഉയർന്ന വ്യാപാര മിച്ചത്തിന് സഹായകരമായ പ്രധാന ഘടകങ്ങൾ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

ശ്രാവണം 2026-ന് സാംസ്കാരിക നിറപ്പകിട്ട്; മന്ത്രി പി. സി. വിഷ്ണുനാഥ് സെപ്റ്റംബർ 11-ന് ബഹ്‌റൈനിലെത്തും – മലയാളം മിഷൻ പ്രവേശനോത്സവവും ‘അരുദ്ര’ മെഗാ തിരുവാതിരയും മന്ത്രി ഉദ്ഘാടനം ചെയ്യും

error: Content is protected !!