small icons
small icons

മറ്റുള്ളവരുടെ ബാങ്ക് കാർഡ് വിവരങ്ങൾ ഉപയോഗിച്ച് ഇ.ഡബ്ല്യു.എ ബില്ലുകൾ അടച്ചു; ബഹ്‌റൈനിൽ തട്ടിപ്പ് നടത്തിയ പ്രവാസികൾക്ക് 3 വർഷം തടവും പിഴയും

jail women

മനാമ: മോഷ്‌ടിച്ച ബാങ്ക് കാർഡ് വിവരങ്ങളും ഒറ്റത്തവണ പാസ്‌വേഡും (OTP) ഉപയോഗിച്ച് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (EWA) ബില്ലുകൾ അടച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിൽ രണ്ട് പ്രവാസികൾക്ക് ഹൈ ക്രിമിനൽ കോടതി ശിക്ഷ വിധിച്ചു. കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ പാകിസ്താൻ, സിറിയൻ സ്വദേശികളായ പ്രതികൾക്ക് 3 വർഷം തടവും 1,000 ബഹ്‌റൈനി ദിനാർ വീതം പിഴയും ചുമത്തി.

ശിക്ഷാ കാലാവധി പൂർത്തിയായ ശേഷം ഒന്നാം പ്രതിയായ പാകിസ്താൻ സ്വദേശിയെ (40) നാടുകടത്താനും കോടതി ഉത്തരവിട്ടു. രണ്ടാം പ്രതിയായ സിറിയൻ സ്വദേശിക്ക് (50) അസാന്നിധ്യത്തിലാണ് ശിക്ഷ വിധിച്ചത്. പ്രതികൾ ആകെ 1,531 ദിനാറിന്റെ തട്ടിപ്പാണ് നടത്തിയത്. അപരിചിതരായ കൂട്ടുപ്രതികളാണ് ഇവർക്ക് ഇരകളുടെ ഒ.ടി.പി വിവരങ്ങൾ കൈമാറിയത്.

ക്ലിയറൻസ് ഏജന്റാണെന്ന് തെറ്റിദ്ധരിപ്പിച്ച് പഴയ മനാമയിലെ പ്രശസ്തമായ റെസ്റ്റോറന്റിന്റെയും മറ്റ് വ്യക്തികളുടെയും ഇ.ഡബ്ല്യു.എ ബില്ലുകൾ കൈപ്പറ്റിയ ശേഷമാണ് ഒന്നാം പ്രതി വ്യാജ കാർഡ് വിവരങ്ങൾ ഉപയോഗിച്ച് തുക അടച്ചത്. സ്ഥാപന ഉടമയിൽ നിന്നും ആളുകളിൽ നിന്നും തുക പണമായി വാങ്ങിയ ശേഷം, ഉടമസ്ഥരുടെ അനുമതിയില്ലാത്ത ബാങ്ക് കാർഡുകളും ഒ.ടി.പിയും ഉപയോഗിച്ച് ഓൺലൈൻ വഴി ബില്ലുകൾ അടയ്ക്കുകയായിരുന്നു. ആകെ 19 വ്യാജ ഇടപാടുകളാണ് സിസ്റ്റത്തിൽ നടന്നതെന്ന് ആന്റി ഫ്രോഡ് വിഭാഗം കണ്ടെത്തി.

തുടർന്ന് പേയ്‌മെന്റ് പ്രൊസസിംഗ് കമ്പനി നൽകിയ പരാതിയിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. മറ്റൊരാളുടെ ഇലക്ട്രോണിക് സിഗ്നേച്ചർ ദുരുപയോഗം ചെയ്തു, ബാങ്ക് അക്കൗണ്ടുകളിലേക്ക് അനധികൃതമായി പ്രവേശിച്ചു, അനുമതിയില്ലാതെ ബാങ്ക് കാർഡ് ഉപയോഗിച്ചു എന്നീ കുറ്റങ്ങളാണ് പബ്ലിക് പ്രോസിക്യൂഷൻ പ്രതികൾക്കെതിരെ ചുമത്തിയത്. തട്ടിപ്പിന് സഹായിച്ച ഒ.ടി.പി വിവരങ്ങൾ കൈമാറിയ മറ്റ് പ്രതികളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!