small icons
small icons

ബഹ്‌റൈൻ ഗവൺമെന്റ് ഹോസ്പിറ്റലുകളിൽ താമസക്കാർക്കായി പുതുക്കിയ ചികിത്സാ നിരക്കുകൾ ഒക്ടോബർ 31 മുതൽ നിലവിൽ വരും

doctor

മനാമ: ഗവൺമെന്റ് ഹോസ്പിറ്റലുകളുടെ കീഴിലുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുന്ന പ്രവാസി താമസക്കാർക്കായി പുതുക്കിയ ചികിത്സാ നിരക്കുകൾ ഒക്ടോബർ 31 മുതൽ പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു. പദ്ധതിയുടെ ഘട്ടംഘട്ടമായുള്ള നടപ്പാക്കലിന്റെയും പ്രവർത്തനപരമായ ആവശ്യകതകളുടെയും ഭാഗമായാണ് പുതിയ നിരക്കുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ഗവൺമെന്റ് ഹോസ്പിറ്റൽസ് സി.ഇ.ഒ ഡോ. മർയം അൽ ജലാഹ്മയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുന്ന താമസക്കാർക്കും മറ്റ് വിഭാഗങ്ങൾക്കുമാണ് ഈ പുതിയ നിരക്കുകൾ ബാധകമാകുക. എന്നാൽ വീട്ടുജോലിക്കാർ, സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളും അവരുടെ ആശ്രിതരും ഈ പരിധിയിൽ വരില്ല. ബഹ്‌റൈൻ പൗരന്മാരുടെ ആരോഗ്യ സേവന നിരക്കുകളിൽ യാതൊരു മാറ്റവുമില്ലാതെ തുടരുമെന്നും അവർ വ്യക്തമാക്കി.

ചികിത്സാ ചെലവുകൾ കണക്കാക്കുന്നതിൽ ഏകീകൃത സ്വഭാവം കൊണ്ടുവരാനും ബില്ലിംഗ്, ഇൻഷുറൻസ് ക്ലെയിം നടപടികൾ കൂടുതൽ സുഗമമാക്കാനുമാണ് പുതിയ വിലവിവരം ലക്ഷ്യമിടുന്നത്. ആരോഗ്യ സേവന ദാതാക്കളും ഇൻഷുറൻസ് കമ്പനികളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിൽ സുതാര്യത വർദ്ധിപ്പിക്കുന്നതിനൊപ്പം രോഗികൾക്ക് നൽകുന്ന പരിചരണത്തിന്റെ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കുമെന്നും ഡോ. മർയം അൽ ജലാഹ്മ കൂട്ടിച്ചേർത്തു.

മെഡിക്കൽ കോഡിംഗ്, ഹെൽത്ത് റെക്കോർഡുകൾ, ഇലക്ട്രോണിക് സംവിധാനങ്ങൾ എന്നിവയുടെ നവീകരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ഇൻഷുറൻസ് പരിരക്ഷയുള്ള താമസക്കാർക്ക് അവരുടെ അർഹമായ ആനുകൂല്യ പാക്കേജുകൾക്കനുസരിച്ച് ആരോഗ്യ സേവനങ്ങൾ തുടർന്നും ലഭ്യമാകും. സേവനങ്ങൾ, വിലവിവരങ്ങൾ എന്നിവ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ഗവൺമെന്റ് ഹോസ്പിറ്റലുകളുടെ ഔദ്യോഗിക മാധ്യമങ്ങളിലൂടെ പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!