small icons
small icons

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് ബഹ്‌റൈനിൽ ഊഷ്മള വരവേൽപ്പ് നൽകി ഹമദ് രാജാവ്; ഉഭയകക്ഷി ബന്ധവും പ്രാദേശിക വിഷയങ്ങളും ചർച്ച ചെയ്യും

New Project (4)

മനാമ: ഔദ്യോഗിക സന്ദർശനത്തിനായി ബഹ്‌റൈനിൽ എത്തിച്ചേർന്ന ഫ്രഞ്ച് റിപ്പബ്ലിക് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് രാജ്യത്ത് രാജകീയ സ്വീകരണം. ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫ വിമാനത്താവളത്തിൽ നേരിട്ടെത്തി ഫ്രഞ്ച് പ്രസിഡന്റിനെയും ഒപ്പമുള്ള പ്രതിനിധി സംഘത്തെയും സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധവും പുതിയ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും സന്ദർശന വേളയിൽ നേതാക്കൾ ചർച്ച ചെയ്യും.

ഹിസ് മജസ്റ്റിയുടെ മാനുഷിക കാര്യങ്ങൾക്കും യുവജനകാര്യങ്ങൾക്കുമുള്ള പ്രതിനിധിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഹിസ് ഹൈനസ് ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ, സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഹിസ് ഹൈനസ് ശൈഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ, റോയൽ കോർട്ട് മന്ത്രി ശൈഖ് ഖാലിദ് ബിൻ അഹമ്മദ് അൽ ഖലീഫ എന്നിവരും മറ്റ് ഉന്നത മന്ത്രിമാരും സ്വീകരണ ചടങ്ങിൽ സന്നിഹിതരായിരുന്നു.

വിമാനത്താവളത്തിൽ ഇരുരാജ്യങ്ങളുടെയും രാഷ്ട്രത്തലവന്മാർക്ക് ഓണർ ഗാർഡ് ഗാർഡ് ഓഫ് ഓണർ നൽകി അഭിവാദ്യം ചെയ്തു. വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്കൂളുകളിലെ വിദ്യാർത്ഥികളും പരമ്പരാഗത ബഹ്‌റൈനി നൃത്ത സംഘവും ചേർന്ന് ഫ്രഞ്ച് പ്രസിഡന്റിനെ ആവേശപൂർവ്വം സ്വാഗതം ചെയ്തു. തുടർന്ന് പ്രൗഢഗംഭീരമായ അശ്വവ്യൂഹത്തിന്റെ അകമ്പടിയോടെ ഇരുനേതാക്കളുടെയും വാഹനവ്യൂഹം സാഖിർ കൊട്ടാരത്തിലേക്ക്  തിരിച്ചു.

സാഖിർ കൊട്ടാരത്തിൽ നടന്ന ഔദ്യോഗിക സ്വീകരണ ചടങ്ങിൽ ഫ്രാൻസിന്റെയും ബഹ്‌റൈന്റെയും ദേശീയഗാനങ്ങൾ ആലപിക്കുകയും, ഫ്രഞ്ച് പ്രസിഡന്റിന്റെ ബഹുമാനാർത്ഥം 21 ആചാരവെടികൾ മുഴക്കുകയും ചെയ്തു. വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റഷീദ് അൽ സയാനി അധ്യക്ഷനായുള്ള ‘മിഷൻ ഓഫ് ഓണർ’ സംഘമാണ് അതിഥികളെ സ്വീകരിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!