small icons
small icons

കായിക പ്രേമികൾക്ക് ആവേശം പകരാൻ ക്രിക്കറ്റ് – ഫുട്ബോൾ മാമാങ്കവുമായി ഹോപ്പ് ബഹ്‌റൈൻ; ഒഫീഷ്യൽ ജേഴ്‌സി പ്രകാശനം ചെയ്തു

New Project (1)

മനാമ: ബഹ്‌റൈനിലെ കായിക പ്രേമികൾക്ക് ആവേശം പകരാൻ ഹോപ്പ് സംഘടിപ്പിക്കുന്ന ‘ഹോപ്പ് പ്രീമിയർ ലീഗ്’ സീസൺ-4 ക്രിക്കറ്റ് ടൂർണമെന്റിന്റെയും ‘ഹോപ്പ് ചാമ്പ്യൻസ് കപ്പ്’ ഫുട്ബോൾ ടൂർണമെന്റിന്റെയും ഔദ്യോഗിക ജേഴ്‌സി പ്രകാശനം ചെയ്തു. സിഞ്ചിലെ അൽ അഹ്‌ലി ക്ലബ്ബിൽ വെച്ച് നടന്ന ചടങ്ങിൽ ഹോപ്പ് പ്രസിഡന്റ് മനോജ് സാമ്പൻ കൺവീനർമാരായ അൻസാർ മുഹമ്മദ്, സിബിൻ സലീം എന്നിവർക്ക് ജേഴ്‌സി കൈമാറി.

ഹോപ്പ് ചാമ്പ്യൻസ് കപ്പ് ഫുട്ബോൾ ടൂർണമെന്റ് ഒക്ടോബർ 28, 29, 30 തീയതികളിലും ഹോപ്പ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് ഒക്ടോബർ 29, 30 തീയതികളിലുമാണ് അരങ്ങേറുന്നത്. സിഞ്ചിലെ അൽ അഹ്‌ലി ക്ലബ്ബ് സ്റ്റേഡിയത്തിൽ ബി.എം.സിയുടെ സഹകരണത്തോടെയാണ് ഈ കായിക മാമാങ്കം ഒരുക്കുന്നത്. ക്രിക്കറ്റ് മത്സരങ്ങൾക്ക് ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷനും ബ്രോസ് ആൻഡ് ബഡിസും സഹകരിക്കുമ്പോൾ, ഫുട്ബോൾ ടൂർണമെന്റ് കേരള ഫുട്ബോൾ അസോസിയേഷന്റെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്.

ബുധനാഴ്ച രാത്രി 9.00 മണിക്കും വ്യാഴാഴ്ച രാത്രി 7.00 മണിക്കും ആരംഭിക്കുന്ന മത്സരങ്ങൾ, അവസാന ദിവസമായ വെള്ളിയാഴ്ച രാവിലെ 8.00 മണി മുതൽ രാത്രി 12.00 മണി വരെ തുടർർച്ചയായി നടക്കും. ചടങ്ങിൽ ഹോപ്പ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ടൂർണമെന്റ് കമ്മിറ്റി ഭാരവാഹികളും സന്നിഹിതരായിരുന്നു.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!