small icons
small icons

ബഹ്‌റൈനിൽ 1.66 ലക്ഷം ദിനാറിന്റെ ലഹരിമരുന്നുകളുമായി മൂന്ന് ഏഷ്യൻ വംശജർ പിടിയിൽ

New Project (39)

മനാമ: ബഹ്‌റൈനിൽ ഒരു ലക്ഷത്തി അറുപത്തിയാറായിരത്തിലധികം ബഹ്‌റൈൻ ദിനാർ വിപണി മൂല്യമുള്ള ലഹരിമരുന്നുകളും മനോരോഗ നിവാരണ മരുന്നുകളും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ഏഷ്യൻ വംശജരെ ആന്റി-നാർക്കോട്ടിക്‌സ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസാണ് വിവരങ്ങൾ പുറത്തുവിട്ടത്.

കസ്റ്റംസ് അഫയേഴ്‌സിന്റെ സഹകരണത്തോടെ നടത്തിയതുൾപ്പെടെയുള്ള രണ്ട് പ്രത്യേക ഓപ്പറേഷനുകളിലൂടെയാണ് വൻ ലഹരിമരുന്ന് ശേഖരം പിടികൂടിയത്. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ ഊർജ്ജിത അന്വേഷണത്തിലും നിരീക്ഷണത്തിലും ലഹരിവസ്തുക്കൾ വിതരണം ചെയ്യുന്ന പ്രതികളെയും ഇവരുടെ പക്കലുണ്ടായിരുന്ന ലഹരിവസ്തുക്കളും കണ്ടെത്തുകയായിരുന്നു. പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ച് കേസ് തുടരന്വേഷണത്തിനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

ലഹരിമരുന്ന് സംഘങ്ങൾക്കെതിരെയുള്ള പോരാട്ടത്തിൽ പൊതുജനങ്ങളുടെയും സമൂഹത്തിന്റെയും പങ്കാളിത്തം നിർണ്ണായകമാണെന്ന് അധികൃതർ വ്യക്തമാക്കി. ലഹരിക്കടത്തോ വിൽപനയോ ശ്രദ്ധയിൽപ്പെട്ടാൽ 996 എന്ന ഹോട്ട്‌ലൈൻ നമ്പറിലോ 996@interior.gov.bh എന്ന ഇമെയിൽ വിലാസത്തിലോ വിവരം അറിയിക്കണമെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അഭ്യർത്ഥിച്ചു. വിവരങ്ങൾ നൽകുന്നവരുടെ വ്യക്തിവിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കുമെന്നും പോലീസ്‌ ഉറപ്പുനൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

അൽ ഹിലാലിന്റെ ‘ലെറ്റ്‌സ് പെയിന്റ് ബഹ്‌റൈൻ പിങ്ക്’ ക്യാമ്പയിന് സമാപനം; 10 ശാഖകളിലായി സ്തനാർബുദ ബോധവൽക്കരണവും സൗജന്യ പരിശോധനയും നടന്നു; സമാപന ചടങ്ങിൽ ആർട്ട് ലേലത്തിലൂടെ 2,500 ദിനാർ സമാഹരിച്ചു

error: Content is protected !!