small icons
small icons

കേരള സാമൂഹിക സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറായി ഡോ. വി. ഇദ്‌രീസ്; ആശംസകൾ നേർന്ന് തണൽ ബഹ്‌റൈൻ ചാപ്റ്റർ

New Project (40)

മനാമ: കേരള സംസ്ഥാന സാമൂഹിക സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറായി കേരള സർക്കാർ നിയമിച്ച ‘തണൽ’ ദയാ പുനരധിവാസ കേന്ദ്രം ചെയർമാൻ ഡോ. വി. ഇദ്‌രീസിന് തണൽ ബഹ്‌റൈൻ ചാപ്റ്റർ അഭിനന്ദിച്ചു.

കാൽനൂറ്റാണ്ടിലേറെയായി ജീവകാരുണ്യ സാമൂഹിക സേവന മേഖലയിൽ നിറസാന്നിധ്യമായ ഡോ. ഇദ്‌രീസ്, ‘തണൽ’ എന്ന പ്രസ്ഥാനത്തിലൂടെ ഇന്ത്യയിലെ 21 സംസ്ഥാനങ്ങളിലും വിവിധ ഗൾഫ് രാജ്യങ്ങളിലും സേവന പ്രവർത്തനങ്ങൾ വിപുലീകരിച്ച ശേഷമാണ് ഈ പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്. ദിവസേന മൂന്ന് ലക്ഷത്തിലധികം ആളുകൾക്കാണ് നിലവിൽ തണൽ പ്രസ്ഥാനത്തിന് കീഴിൽ സാന്ത്വനവും തണലും ലഭിക്കുന്നത്.

ഡോ. ഇദ്‌രീസിന്റെ ദീർഘവീക്ഷണത്തോടെയുള്ള നേതൃപാടവത്തിനും മനുഷ്യസ്‌നേഹത്തിലധിഷ്ഠിതമായ പ്രവർത്തനങ്ങൾക്കും ലഭിച്ച അർഹമായ അംഗീകാരമാണ് ഈ പദവിയെന്ന് തണൽ ബഹ്‌റൈൻ ചാപ്റ്റർ ഭാരവാഹികൾ വ്യക്തമാക്കി. സമൂഹത്തിലെ പാവപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും കൂടുതൽ ആശ്വാസമേകാൻ അദ്ദേഹത്തിന് സാധിക്കട്ടെയെന്ന് ആശംസിച്ച ഭാരവാഹികൾ, വരുംദിനങ്ങളിൽ അദ്ദേഹത്തിന്റെ ജീവകാരുണ്യ ദൗത്യങ്ങൾക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

അൽ ഹിലാലിന്റെ ‘ലെറ്റ്‌സ് പെയിന്റ് ബഹ്‌റൈൻ പിങ്ക്’ ക്യാമ്പയിന് സമാപനം; 10 ശാഖകളിലായി സ്തനാർബുദ ബോധവൽക്കരണവും സൗജന്യ പരിശോധനയും നടന്നു; സമാപന ചടങ്ങിൽ ആർട്ട് ലേലത്തിലൂടെ 2,500 ദിനാർ സമാഹരിച്ചു

error: Content is protected !!