small icons
small icons

ബഹ്‌റൈനിലെ പുതിയ ഇന്ത്യൻ അംബാസഡർക്ക് ആദരവും ആശംസകളും നേർന്ന് പാക്‌ട് ബഹ്‌റൈൻ

മനാമ: ബഹ്‌റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ചുമതലയേറ്റ ഡോ. പ്രദീപ് സിംഗ് രാജ് പുരോഹിതിനെ പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്) പ്രതിനിധികൾ സന്ദർശിച്ച് അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു. പാക്ട് പ്രസിഡന്റ് അശോക് കുമാറിന്റെ നേതൃത്വത്തിൽ നടന്ന സന്ദർശനത്തിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സതീഷ്, ജഗദീഷ്, മൂർത്തി എന്നിവരും പങ്കെടുത്തു.

സ്നേഹത്തിന്റെയും ആദരവിന്റെയും പ്രതീകമായി അംബാസഡർക്ക് ഉപഹാരം സമ്മാനിച്ച പ്രതിനിധികൾ അദ്ദേഹത്തിന്റെ പുതിയ ഔദ്യോഗിക ചുമതലയിൽ എല്ലാവിധ വിജയങ്ങളും നേർന്നു. കഴിഞ്ഞ 20 വർഷമായി പാക്ട് നടത്തിവരുന്ന വിവിധ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ച് പ്രതിനിധികൾ അംബാസഡർക്ക് വിശദമായ വിവരങ്ങൾ നൽകി.

ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിനും പുരോഗതിക്കുമായി ഇന്ത്യൻ എംബസിയുമായി സഹകരിച്ച് കൂടുതൽ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന് പാക്ടിന്റെ പൂർണ പിന്തുണയും അവർ അറിയിച്ചു. അംബാസഡറുടെ ഔദ്യോഗിക കാലയളവ് വിജയകരവും സാർത്ഥകവുമാകട്ടെയെന്ന് പാക്ട് ഭാരവാഹികൾ ആശംസിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!