small icons
small icons

പ്രവാസത്തിന്റെ മലയാള വായന; പ്രവാസി വായന പ്രചരണ ക്യാമ്പയിന് തുടക്കം

New Project (16)

മനാമ: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ് ) മുഖപത്രമായ പ്രവാസി വായന പ്രചാരണ ക്യാമ്പയിൻ – 2027 ന് തുടക്കമായി. ”പ്രവാസത്തിന്റെ മലയാള വായന’ ശീർഷകത്തിൽ ഡിസംബർ 25 വരെ നീണ്ടു നിൽക്കുന്ന ക്യാമ്പയിന്റെ ഭാഗമായി ബഹ്റൈനിലെ 44 യൂണിറ്റ് കേന്ദ്രങ്ങളിൽ അക്ഷര സംഗമങ്ങൾ സംഘടിപ്പിക്കും.

പ്രവാസ ലോകത്ത് പ്രിന്റ് ചെയ്യുന്ന ഏക മലയാളി മാസികയായ പ്രവാസി വായന പന്ത്രണ്ട് വർഷങ്ങളായി ബഹ്റൈനിൽ തുടർച്ചയായി പ്രസിദ്ധീകരിച്ചു വരുന്നു.

പ്രവാസ ലോകത്ത് മലയാളികളുടെ വായനാ ക്ഷമത വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ റീഡ് & ലീഡ് പരിപാടിക്ക് വലിയ സ്വീകാര്യതയാണ് ഇതിനകം ലഭിച്ചത്. പ്രിന്റ്ഡ് കോപ്പിയോടൊപ്പം ഡിജിറ്റൽ കോപ്പിയും വരിക്കാർക്ക് ലഭിക്കുമെന്നതാണ് ഈ വർഷത്തെ പ്രത്യേകത. പ്രവാസി വായന കൂടുതൽ വായനക്കാരിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഐ.സി.എഫ് പബ്ലിക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ വിവിധ പദ്ധതി പ്രവർത്തനങ്ങൾ ക്യാമ്പയിൻ കാലത്ത് നടക്കും.

വിളംബരം,അക്ഷര സംഗമം , ടേബിൾ ടോക്ക് , സ്റ്റാറ്റസ് റിവ്യൂ, ജനസമ്പർക്കം, എന്നിവയ്ക്കൊപ്പം പാഠ ശാലകൾ കേന്ദ്രീകരിച്ച് സ്റ്റുഡൻസ് കോർണർ, കുടുംബങ്ങളിൽ മികച്ച വായന ശീലം വർധിപ്പിക്കുന്നതിന് കുടുംബ വായന, പൊതു ഇടങ്ങളിൽ പ്രവാസി വായന പവലിയൻ തുടങ്ങീവ വിവിധ ഘടകങ്ങളിലായി നടക്കും

ഇത് സംബന്ധമായി അബൂബക്കർ ലത്വീഫിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പരിപാടികൾക്ക് അന്തിമ രൂപം നൽകി. ഇന്റർ നാഷണൽ പബ്ലിക്കേഷൻ സെക്രട്ടറി സലീം പാലച്ചിറ ഉദ്ഘാടനം ചെയ്തു. നാഷണൽ പബ്ലിക്കേഷൻ സെക്രട്ടറി അബ്ദുസ്സമദ് കാക്കടവ് പദ്ധതി അവതരണം നടത്തി. ശമീർ പന്നൂർ സ്വാഗതവും ഫൈസൽ ചെറുവണ്ണൂർ നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

ഇന്ത്യൻ സ്‌കൂൾ രക്ഷിതാക്കളുടെതാണ്; ഉടമസ്ഥാവകാശവും ഭരണവും രക്ഷിതാക്കളിൽ നിലനിർത്തണം: 2015–2026 കാലഘട്ടത്തിലെ അക്കാദമിക-വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രോഗ്രസീവ് പാരന്റ്സ് അസോസിയേഷൻ

error: Content is protected !!