small icons
small icons

തിങ്ക് ഫോർവേർഡ്: ഫ്രം ക്ലാസ് റൂം ടു കരിയർ – പ്രവാസി വെൽഫെയർ കരിയർ ഗൈഡൻസ് വർക്ക്ഷോപ്പ് നവംബർ 27 ന് 

New Project (12)
മനാമ: പ്രവാസി വിദ്യാർത്ഥികളിൽ ശരിയായ കരിയർ കാഴ്ചപ്പാടും ലക്ഷ്യബോധവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവാസി വെൽഫെയർ, ബഹറൈൻ തിങ്ക് ഫോർവേർഡ്: ഫ്രം ക്ലാസ് റൂം ടു കരിയർ എന്ന പേരിൽ കരിയർ ഗൈഡൻസ് വർക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. 2026 നവംബർ 27 വെള്ളിയാഴ്ച വൈകുന്നേരം 4.30 മുതൽ സിഞ്ചിലെ പ്രവാസി സെന്ററിലാണ് കരിയർ വർക്ക്‌ഷോപ്പ് നടക്കുന്നത്.
വളർന്നുവരുന്ന തലമുറയ്ക്ക് വിദ്യാഭ്യാസ കാലഘട്ടം മുതൽ തന്നെ തങ്ങളുടെ അഭിരുചിക്കും കഴിവിനും അനുയോജ്യമായ ഉപരിപഠന-തൊഴിൽ മേഖലകൾ തിരിച്ചറിയാനും കൃത്യമായ ആസൂത്രണത്തോടെ അവ തിരഞ്ഞെടുക്കാനും പ്രാപ്തരാക്കുക എന്നതാണ് വർക്ക്‌ഷോപ്പിന്റെ പ്രധാന ലക്ഷ്യം. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന  തൊഴിൽ ലോകത്തെ പുതിയ സാധ്യതകളും വെല്ലുവിളികളും പരിചയപ്പെടുത്തുന്ന രീതിയിലാണ് സെഷനുകൾ ക്രമീകരിച്ചിരിക്കുന്നത്.
വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന വിധത്തിൽ കൗൺസിൽ കരിയർ രംഗത്ത് പ്രവർത്തിക്കുന്ന ഡോ. അനീസ മൊയ്തു കരിയർ വർക്ക്‌ഷോപ്പ് നയിക്കുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്യും. അബ്ദുറഹ്മാൻ കാനു എജുക്കേഷൻ സിഇഒ യും വിദ്യാഭ്യാസ വിചക്ഷണനുമായ സുനിൽ രാജ് രാജമണി വർക്ക്‌ഷോപ്പ് ഉദ്ഘാടനം ചെയ്യും.
പ്രവാസി കുട്ടികളുടെ ഭാവി രൂപപ്പെടുത്തുന്നതിൽ രക്ഷിതാക്കളുടെ പങ്ക്, കൃത്യമായ കോഴ്സുകളുടെ തിരഞ്ഞെടുപ്പ്, ഉന്നത വിദ്യാഭ്യാസം സാധ്യതകൾ, ഭാവിയിലെ തൊഴിൽ മേഖലകൾ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധ മാർഗനിർദേശങ്ങൾ ലഭ്യമാകുന്ന പരിപാടിയിലേക്കുള്ള പ്രവേശനം പൂർണ്ണമായും സൗജന്യമാണ്. രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കും ആയി 66336218 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ബഹ്‌റൈനിലെ പ്രവാസി വിദ്യാർത്ഥികളും രക്ഷിതാക്കളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പ്രവാസി വെൽഫെയർ കരിയർ ഗൈഡൻസ് സെക്രട്ടറി അഡ്വ. ഷഫ്ന തയ്യിബ് അറിയിച്ചു.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!